Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ചിത്രത്തിൽ നായകൻ മലയാളികളുടെ സ്വന്തം രമണൻ!

മുതലാളി... ജംഗ ജഗജഗ, മലയാളികളുടെ രമണൻ തമിഴ് സിനിമയിലേക്ക്!

വിജയ് ചിത്രത്തിൽ നായകൻ മലയാളികളുടെ സ്വന്തം രമണൻ!
, വെള്ളി, 4 നവം‌ബര്‍ 2016 (14:34 IST)
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ആർക്കാണു‌ള്ളതെന്ന് ചോദിച്ചാൽ സംശയിക്കാതെ എല്ലാവരും ഉത്തരം പറയും. അത് രമണനാണ്. മലയാളികളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബി ഹൗസിലെ രമണൻ. രമണൻ തമിഴ് സിനിമയിലെക്ക് ചേക്കേറുകയാണ്. അതും ഒരു വിജയ് ചിത്രത്തിൽ.
 
വിജയ്‌യുടെ ഭൈരവയിലാണ് രമണൻ അഭിനയിക്കുന്നത്. അതും നായകനായി. കേ‌ൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ, വിജയ്‌ക്ക് പകരം രമണൻ നായകനായാലെങ്ങനെയിരിക്കും? അതാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. അങ്ങനെ ചിന്തിച്ച ഒരു വിരുതന്റെ കരവിരുതിൽ ഒരുങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.
 
ഹരിശ്രീ അശോകന്റെ രമണനെ അനശ്വരമാക്കിയ പഞ്ചാബി ഹൗസിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഭൈരവയുടെ രമണന്‍ വെര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. അലി അക്ബറിന്റെതാണ് ഈ കിടിലന്‍ വീഡിയോയ്ക്ക് പിന്നിലെ ബുദ്ധി. പഞ്ചാബി ഹൗസിലെ രമണന്റെ തമാശരംഗങ്ങളും വിജയ് ചിത്രത്തിന്റെ ട്രെയിലറിലെ ശബ്ദവും ചേരുമ്പോള്‍ തിരികൊളുത്തുന്നത് ചിരിയുടെ മാലപ്പടക്കത്തിന് തന്നെയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകനെ വെല്ലുമോ ആര്യയുടെ കടമ്പൻ? കിടപിടിക്കുന്നത് 50 ആനകൾക്കൊപ്പം!