Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമുരുകനെ വെല്ലുമോ ആര്യയുടെ കടമ്പൻ? കിടപിടിക്കുന്നത് 50 ആനകൾക്കൊപ്പം!

ആനയിറങ്ങുന്ന കാട്ടിലെ 'കടമ്പൻ' ആയി ആര്യ

പുലിമുരുകനെ വെല്ലുമോ ആര്യയുടെ കടമ്പൻ? കിടപിടിക്കുന്നത് 50 ആനകൾക്കൊപ്പം!
, വെള്ളി, 4 നവം‌ബര്‍ 2016 (14:10 IST)
പുലിയൂരിൽ വന്യമൃഗത്തോടും വില്ലന്മാരോടും പടവെട്ടി ജീവിക്കുന്ന മുരുകന്റെ കഥ മലയാളിൽ നെഞ്ചേറ്റി കഴിഞ്ഞു. ഇപ്പോഴിതാ കാട്ടിൽ ജീവിക്കുന്ന ചെറുപ്പക്കാരന്റെ കഥയുമായി തമിഴ് സിനിമയിലെ എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന ആര്യ എത്തുന്നു. വനവാസിയായ യുവാവായി അതിശയിപ്പിക്കുന്ന ഗെറ്റപ്പിലാണ് ആര്യ എത്തുന്നത്.
 
ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. 50 ആനകൾക്കും നൂറ് ഫൈറ്റർമാർക്കും ഇടയിലായിരുന്നു ക്ലൈമാക്സ് രംഗം. കാതറിൻ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകനായി മമ്മൂട്ടി വേണ്ട, ദുൽക്കർ മതി!