Webdunia - Bharat's app for daily news and videos

Install App

എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി മലയാളത്തിലാണ്: വിദ്യ ബാലൻ

നിഹാരിക കെ എസ്
ശനി, 26 ഒക്‌ടോബര്‍ 2024 (11:21 IST)
തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടി ഉർവശിയാണെന്ന് വിദ്യ ബാലൻ. ഉർവശി ചെയ്യുന്ന കോമഡി കഥാപാത്രങ്ങൾ എല്ലാം എക്കാലവും ഓർത്തിരിക്കുന്നവയാണെന്നും തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശി ആണെന്നുമാണ് വിദ്യ ബാലൻ വെളിപ്പെടുത്തിയത്. 'എഫ്.ടി.ക്യൂ. വിത് രേഖ മേനോൻ' എന്ന ഇന്റർവ്യൂവിലായിരുന്നു താരത്തിന്റെ പരാമർശം.
 
ഹിന്ദിയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ അങ്ങനെ ലഭിക്കാറില്ല. കോമഡി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയും ശ്രീദേവിയുമാണ്. ഇൻസ്റ്റ​ഗ്രാമിലെ കോമഡി റീലുകൾ ചെയ്യുമ്പോൾ താൻ അതീവ സന്തോഷവതിയാണ്. ഒടിടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതൽ മലയാള സിനിമകൾ കണാൻ കഴിയുന്നുണ്ട്. ഫഹദിന്റെ വർക്കുകൾ അതിശയകരമാണ്. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, നടി അന്ന ബെൻ എന്നിവരും എനിക്ക് പ്രിയപ്പെട്ടവരാണ്', വിദ്യ ബാലൻ പറഞ്ഞു.
 
അതേസമയം, വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച നടിയാണ്വിദ്യ ബാലൻ. സിനിമകളിൽ കോമഡി വേഷങ്ങളിലങ്ങനെ എത്തിയിട്ടില്ലെങ്കിലും താരത്തിന്റെ കോമഡി റീലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഭൂൽ ബൂലയ്യയുടെ പുതിയ ഭാഗമാണ് വിദ്യയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments