Webdunia - Bharat's app for daily news and videos

Install App

‘എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു ലാലേട്ടാ’...; വെളിപാടിന്റെ പുസ്തകത്തിന് സെല്‍ഫ് ട്രോള്‍ !

വെളിപാടിന്റെ പുസ്തകത്തിന് സെല്‍ഫ് ട്രോള്‍ !

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (15:34 IST)
എന്ത് വിഷയം കിട്ടിയാലും അതിനെ നിസാരമായി ട്രോളുന്ന ഈ ട്രോളന്മാര്‍ ഒരു സംഭവം തന്നെ അല്ലേ?. ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത് വെളിപാടിന്റെ പുസ്തകം എന്ന സിനിമയാണ്. ചിത്രത്തില്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചയിലെ ഒരു രംഗമാണ് സെല്‍ഫ് ട്രോളായി വന്നിരിക്കുന്നത്. വെളിപാടിന്റെ പുസ്തകത്തിന്റെ പരാജയത്തിന് കാരണം എന്താണെന്ന് ചിത്രത്തില്‍ തന്നെയുണ്ടെന്നാണ് സോഷ്യല്‍ മീഡയയുടെ കണ്ടെത്തല്‍.
 
ഈ മൂന്ന് സബ് ടൈറ്റിലുകളാണ് എനിക്ക് ഇഷ്ടമായത് എന്ന ക്യാപ്ഷനോടെയായിരുന്നു വെളിപാടിന്റെ പുസ്തകത്തിലെ മൂന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ ഒരാള്‍ സിനിമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. 'നമുക്കൊരു സിനിമ നിര്‍മ്മിച്ചാലോ?', 'ഇനി നമുക്കൊരു നല്ല കഥ വേണം', 'നമുക്ക് ശക്തമായ തിരക്കഥ വേണം' എന്നിവയായിരുന്നു അത്‍. എന്നാല്‍ ഈ സെല്‍ഫ് ട്രോളിന് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.
 
ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകം. കരിയറില്‍ ആദ്യമായി മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ കോളജ് പ്രൊഫസറായി എത്തുന്ന ഈ ചിത്രത്തില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രേഷ്മ രാജനാണ് നായികയാകുന്നത്. സലിം കുമാര്‍, അനൂപ് മേനോന്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments