Webdunia - Bharat's app for daily news and videos

Install App

Upcoming projects of Mohanlal in 2024: 'നേര്' വെറും സാംപിള്‍ മാത്രം ! ഇനി വരാനിരിക്കുന്നതെല്ലാം വേറെ ലെവല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ആണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം

Webdunia
ബുധന്‍, 3 ജനുവരി 2024 (16:19 IST)
Mohanlal in 2024

Mohanlal in 2024: താരമെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിക്കാതെ നിരാശപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് പോലും ലാലിന്റെ കടുത്ത ആരാധകര്‍ സംശയിച്ചു. 2023 ന്റെ അവസാനത്തില്‍ ജീത്തു ജോസഫ് ചിത്രം 'നേരി'ലൂടെ ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം മോഹന്‍ലാല്‍ ഉത്തരം നല്‍കി. നേരിന്റെ വിജയക്കുതിപ്പോടെയാണ് മോഹന്‍ലാലും മലയാള സിനിമയും 2024 ലേക്ക് കാലെടുത്തു വച്ചിരിക്കുന്നത്. മലയാളത്തിനു പുറത്തുള്ള സിനിമ പ്രേമികള്‍ വരെ കാത്തിരിക്കുന്ന പ്രൊജക്ടുകളാണ് 2024 ല്‍ മോഹന്‍ലാലിനുള്ളത്. 
 
മലൈക്കോട്ടൈ വാലിബനാണ് (Malaikottai Valiban) ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. ഇമോഷണല്‍ ഫാന്റസി ഡ്രാമയാണ് ചിത്രത്തിന്റെ ഴോണര്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് വാലിബന്‍ കാത്തിരിക്കാനുള്ള പ്രധാന കാരണം. ബുദ്ധിസം പിന്തുടരുന്ന ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും ചിത്രത്തില്‍ ഏറെ പ്രധാന്യമുണ്ട്. ജനുവരി 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക. 



മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' (Barroz) ആണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 3D മികവില്‍ ഫാന്റസി ഴോണറായാണ് ചിത്രം തിയറ്ററുകളിലെത്തുക. ബറോസിലെ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഏപ്രില്‍ അല്ലെങ്കില്‍ മേയ് മാസത്തില്‍ റിലീസ് ചെയ്യും. 
 
 
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' (RAM) ഈ വര്‍ഷം തിയറ്ററുകളിലെത്തിയേക്കും. രണ്ട് ഭാഗങ്ങളുള്ള റാമിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോള്‍ പുരോഗമിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. തൃഷ, ഇന്ദ്രജിത്ത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ചിത്രം റിലീസ് ചെയ്‌തേക്കും. 
 
ജോഷി സംവിധാനം ചെയ്യുന്ന റംബാന്റെ (Rambaan) ഷൂട്ടിങ് ഈ വര്‍ഷം തന്നെയുണ്ടാകും. 2024 അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ. മാസ് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുക. 
Mohanlal in Rambaan




തെലുങ്കിലും മലയാളത്തിലുമായി റിലീസ് ചെയ്യാനിരിക്കുന്ന വൃഷഭയാണ് (Vrushubhaഈ വര്‍ഷത്തെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം. എവിഎസ് സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നന്ദ കിഷോര്‍ ആണ്. ആക്ഷനും വൈകാരിക രംഗങ്ങള്‍ക്കുമാണ് ചിത്രത്തില്‍ പ്രാധാന്യം. 
 
 



മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം കണ്ണപ്പയില്‍ (Kannappa)  മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്ക് സൂപ്പര്‍താരം പ്രഭാസും മറ്റൊരു അതിഥി വേഷത്തില്‍ എത്തുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments