Webdunia - Bharat's app for daily news and videos

Install App

ത്രില്ലര്‍ സിനിമ പ്രേമികള്‍ക്ക് ഇനി വരാനുള്ളത് ഉത്സവ കാലം ! ദിലീപ് മുതല്‍ ദുല്‍ഖര്‍ വരെ

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ഫെബ്രുവരി 2023 (12:27 IST)
ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഇനി വരാനിരിക്കുന്നത് ഒരു ഉത്സവ കാലം. റിയലിസ്റ്റിക് സിനിമകളുടെ വഴിയില്‍നിന്ന് ആക്ഷന്‍ ത്രില്ലറുകള്‍ എത്തുന്നതോടെ മലയാള സിനിമയ്ക്ക് പുതിയൊരു ഊര്‍ജ്ജം തന്നെയാണ് ലഭിക്കുക. ദിലീപിന്റെ 'ബാന്ദ്ര'അക്കൂട്ടത്തില്‍ ആദ്യം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാമലീല സംവിധായകന്‍ അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറില്‍ തമന്ന, ശരത് കുമാര്‍ ബോളിവുഡ് താരം ദിനോ മോറിയ തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
ചാവേര്‍
 
കുഞ്ചാക്കോ ബോബന്റെ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചാവേര്‍. അജഗജാന്തരം സംവിധായകന്‍ ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ടീസര്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. റിലീസ് വൈകാതെ തന്നെ ഉണ്ടാകും.
 
അജയന്റെ രണ്ടാം മോഷണം
 
ടോവിനോ തോമസ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നടന്‍ ആദ്യമായി ട്രിപ്പില്‍ റോളില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 6 ഭാഷകളിലായി ത്രീഡിയില്‍ ആണ് ചിത്രം റിലീസ് ആകുക. ജിതിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് നടി കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
കിംഗ് ഓഫ് കൊത്ത
 
ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദുല്‍ഖര്‍ ചിത്രമാണ് കിം?ഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലായാണ് കഥ പറയുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക .മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി,കന്നഡ ഭാഷകളായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments