Webdunia - Bharat's app for daily news and videos

Install App

മുണ്ടും മടക്കിക്കുത്തി മമ്മൂട്ടി റെക്കോർഡിങ്ങ് സ്റ്റുഡിയോയിൽ! - 'കള്ള്’ പാട്ട് വൈറലാകുന്നു!

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പാട്ട് പാടി!

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (07:58 IST)
ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം പുതിയ ചിത്രം അങ്കിൾ ഇന്ന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ മമ്മൂട്ടി ഒരു ഗാനം ആലപിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പാടുന്ന പാട്ടിന്റെ മേക്കിങ് വീഡിയോ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
 
‘എന്താ ജോൺസാ കള്ളില്ലേ ?’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബിജിബാൽ ഈണം കൊടുത്തിരിക്കുന്ന പാട്ട് അതീവരസകരവും മനോഹരവുമായാണ് മമ്മൂട്ടി ആലപിക്കുന്നത്.
 
വായ്മൊഴിയായി പകർന്നു വന്ന ഈ നാടൻ പാട്ടിന് അൽപം മാറ്റങ്ങളൊക്കെ വരുത്തിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മെയ്ക്കിങ് വിഡിയോയിൽ ഒരു പാട്ടു പാടുന്ന പിരിമുറക്കങ്ങളൊന്നുമില്ലാതെ അനായാസമായി മമ്മൂട്ടി ഗാനം ആലപിക്കുന്നത് കാണാം. 
 
സംഗീതസംവിധായകനായ ബിജിബാലിനും ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് ദാമോദറും ജോയ് മാത്യുവും സിദ്ദിദ്ദും സ്റ്റുഡിയോയിൽ മമ്മൂട്ടിക്കൊപ്പമുണ്ട്. ഇവരോടൊക്കെ രസകരമായി ഇടപെട്ട് തമാശരൂപേണയുള്ള ആംഗ്യങ്ങൾ കാണിച്ചാണ് മെഗാസ്റ്റാർ പാട്ടു പാടുന്നത്. 
 
നേരത്തെ ബിജിബാലിന്റെ തന്നെ ഈണത്തിൽ ലൗഡ്സ്പീക്കർ, ജവാൻ ഊഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങൾക്കായി മമ്മൂട്ടി പാടിയിട്ടുണ്ട്. ഷാജി എൻ. കരുണിന്റെ കുട്ടിസ്രാങ്ക്, ശ്യാമപ്രസാദിന്റെ ഒരേ കടൽ, രഞ്ജിത്തിന്റെ കയ്യൊപ്പ് എന്നീ ചിത്രങ്ങളിലും അദ്ദേഹം പാട്ടു പാടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments