Webdunia - Bharat's app for daily news and videos

Install App

ടോവിനോയ്ക്ക് വേണ്ടി മമ്മൂട്ടി, സംഭവം പൊളിക്കും !

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (13:19 IST)
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടി മലയാള സിനിമയുടെ തന്നെ ഏറ്റവും വലിയ അഹങ്കാരമാണ്. യുവതാരങ്ങൾക്കും സഹതാരങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ ചെറുതല്ല. മമ്മൂക്കയുടെ ആരാധകനാണ് യുവനടൻ ടൊവിനോ തോമസും. തന്റെ ആരാധന പരസ്യമായി തുറന്നു പറഞ്ഞ വ്യക്തി കൂടെയാണ് ടൊവിനോ. 
 
ഇപ്പോഴിതാ, ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിടും. മമ്മൂക്കയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം നാല് മണിക്കാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുന്നത്. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സ്വപ്‌നേഷ് ലാലാണ് എടക്കാട് ബറ്റാലിയന്‍ 06 സംവിധാനം ചെയ്തിരിക്കുന്നത്.
 
ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയതും ടൊവിനോ ചിത്രത്തിന് വേണ്ടിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments