Webdunia - Bharat's app for daily news and videos

Install App

ടോവിനോ തോമസിന്റെ 'നടികര്‍' വീണു, കളക്ഷന്‍ താഴേക്ക്...

കെ ആര്‍ അനൂപ്
വ്യാഴം, 9 മെയ് 2024 (15:39 IST)
Nadikar
ടൊവിനോ തോമസിന്റെ 'നടികര്‍' പ്രദര്‍ശനം തുടരുകയാണ്.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ മൂന്നുദിവസം മുമ്പ് താഴേക്ക് വീണിരുന്നു. മെയ് 3ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ആറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 3.83 കോടി മാത്രമേ സിനിമയ്ക്ക് നേടാന്‍ ആയുള്ളൂ.
മെയ് 8, ബുധനാഴ്ച, 'നടികര്‍'റിലീസ് ചെയ്ത് ആറ് ദിവസങ്ങള്‍ പിന്നിട്ടു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതേ ദിവസം 32 ലക്ഷം മാത്രമേ നേടാനായുള്ളൂ. റിലീസ് ചെയ്ത ശേഷമുള്ള ഏറ്റവും താഴ്ന്ന കളക്ഷന്‍ കൂടിയാണിത്.
സമ്മിശ്ര പ്രതികരണങ്ങള്‍ പുറത്തുവന്നതോടെ തിയേറ്ററുകളിലെ ഒക്യുപ്പന്‍സി നിരക്കും കുറഞ്ഞു.മെയ് 8 ബുധനാഴ്ച, മൊത്തത്തില്‍ 10.73% ഒക്യുപന്‍സി സ്വന്തമാക്കി.
 
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
 
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.
 
  
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

അടുത്ത ലേഖനം
Show comments