Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

അതേസമയം ടൊവിനോ സോളോ നായകന്‍ ആയി ആദ്യമായി ആഗോളതലത്തില്‍ 100 കോടി നേടുന്ന ആദ്യത്തെ ചിത്രമായിരിക്കും എആര്‍എം

രേണുക വേണു
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (13:06 IST)
ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്തു 12 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 87 കോടിയില്‍ എത്തിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അടുത്ത വീക്കെന്‍ഡോടു കൂടി അജയന്റെ രണ്ടാം മോഷണം നൂറ് കോടി ക്ലബില്‍ എത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. 
 
ഓണം റിലീസായി സെപ്റ്റംബര്‍ 12 നാണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം ഏഴ് കോടിക്ക് അടുത്ത കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. റിലീസ് ചെയ്തു 12-ാം ദിനത്തിലും പ്രതിദിന കളക്ഷന്‍ ഒരു കോടി കടന്നു. ഇങ്ങനെ പോയാല്‍ ടൊവിനോയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാകും അജയന്റെ രണ്ടാം മോഷണം. 
 
അതേസമയം ടൊവിനോ സോളോ നായകന്‍ ആയി ആദ്യമായി ആഗോളതലത്തില്‍ 100 കോടി നേടുന്ന ആദ്യത്തെ ചിത്രമായിരിക്കും എആര്‍എം. നേരത്തെ 2018 ആഗോളതലത്തില്‍ 176 കോടി നേടിയിരുന്നു. ടൊവിനോ നായകനായ 2018 ല്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പോലും നൂറ് കോടി സിനിമയെന്ന നേട്ടം ഇതുവരെ കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അവിടെയാണ് രണ്ടാം നൂറ് കോടി എന്ന നേട്ടത്തിലേക്ക് ടൊവിനോ എത്തുന്നത്. മലയാളത്തിലെ അടുത്ത പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ടൊവിനോ തന്നെയായിരിക്കുമെന്ന് ആരാധകരും ഇതോടെ ഉറപ്പിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments