Webdunia - Bharat's app for daily news and videos

Install App

'ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ'; വീഡിയോയുമായി രഞ്ജിനി

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ഏപ്രില്‍ 2024 (09:16 IST)
Ranjini Haridas
മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റി അവതാരകരുടെ പട്ടികയില്‍ മുന്നിലുണ്ടാകും രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനില്‍ക്കുന്ന സമയത്ത് അഭിനയത്തിന്റെ ലോകത്തും തിളങ്ങാന്‍ താരം ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമായ താരം തന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. അങ്ങനെ രഞ്ജിനി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോളുണ്ടായ അനുഭവമാണ് രഞ്ജിനി ഷെയര്‍ ചെയ്യുന്നത്.
 
തന്നെക്കാള്‍ തിരക്കാണ് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് എന്നാണ് രഞ്ജിനി പറയുന്നത്. പുറത്തേക്കിറങ്ങിയാല്‍ ഉടന്‍തന്നെ മീഡിയ ചുറ്റും നിറയുമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.
 
രഞ്ജിനി പറയുന്ന ബിസി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വേറാരുമല്ല ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ജാന്‍മണി ദാസാണ്. ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരാര്‍ത്ഥിയായിരുന്നു ജാന്‍മണി ദാസ്. മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് പുതിയ ലുക്ക് പരീക്ഷിക്കണമെങ്കില്‍ ജാന്‍മണി നിര്‍ബന്ധമാണ്. പുതിയ സിനിമയായ മന്ദാകിനി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മേക്കപ്പ് ചെയ്യാനായി രഞ്ജിനിയുടെ കൂടെ ജാന്‍മണിയും ഉണ്ടായിരുന്നു.ഹോട്ടല്‍ ലോബിയിലേക്ക് എത്തിയപ്പോഴേക്കും ജാന്‍മണിയെ കാണാനായി മീഡിയ കാത്തുനില്‍പ്പ് ഉണ്ടായിരുന്നു. അവര്‍ എത്തിയതും ചോദ്യങ്ങളുമായി ജാന്‍മണിയെ മീഡിയ വളഞ്ഞു. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ അഭിമുഖം കിട്ടാന്‍ തിക്കുംതിരക്കും കൂട്ടുന്ന മീഡിയയുടെ വീഡിയോയാണ് രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments