Webdunia - Bharat's app for daily news and videos

Install App

രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ; തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി കോളിവുഡ്

രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ; തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി കോളിവുഡ്

Webdunia
ശനി, 10 നവം‌ബര്‍ 2018 (13:51 IST)
ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്റെ  2.0യ്‌ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി. ഈ മാസം തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വ്യാജന്‍ സൈറ്റിലൂടെ പുറത്തു വിടുമെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്‌തത്.

തമിഴ് റോക്കേഴ്സിന്‍റെ ട്വിറ്റര്‍ പേജിലായിരുന്നു 2.0 റിലീസിങ്ങ് വിവരം പുറത്ത് വിട്ടത്. "#2Point0 Coming Soon in Tamil Rockers. (sic)" എന്നായിരുന്നു ട്വിറ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ട്വിറ്റ് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും ട്വിറ്റ് വന്നു.

വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരിന്റെ വ്യാജ പതിപ്പും തമിഴ് റോക്കേഴ്സ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശങ്കറിന്റെ 2.0ന്‍റെ പകര്‍പ്പും എത്തുമെന്ന വാര്‍ത്തകളും പുറത്തുവന്നത്. നവംബര്‍ 29 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

രജനികാന്ത് - ആമി ജാക്‌സണ്‍ ജോഡികള്‍ ഒന്നിക്കുന്ന ചിത്രം മുഴുവനായും 3D ഫോര്‍മാറ്റിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. എആർ റഹ്മാന്റേതാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments