Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരല്ല, ദിലീപിന്റെ എല്ലാ തകര്‍ച്ചകള്‍ക്കും കാരണം ഇയാള്‍ മാത്രം !

ദിലീപിന്റെ തകര്‍ച്ചകള്‍ക്ക് കാരണം ഹരിശ്രീ അശോകന്‍ !

Webdunia
ശനി, 29 ഏപ്രില്‍ 2017 (12:04 IST)
തന്റെ കരിയറിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ദിലീപ് കടന്നുപോകുന്നത്. മഞ്ജു വാര്യരുമായി വിവാഹമോചനം നേടുകയും കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തതോടെയാണ് ദിലീപിന്റെ എല്ലാ ഭാഗ്യവും പടിയിറങ്ങിയതെന്നാണ് പലരും പറയുന്നത്. എന്നാല്‍ മഞ്ജു വാര്യരല്ല, ഹരിശ്രീ അശോകനാണ് ദിലീപിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. ദിലീപിന്റെ ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്റെ അസാന്നിധ്യമാണ് എല്ലാ പരാജയങ്ങള്‍ക്കും കാരണമെന്നും പറയുന്നു.     
 
ദിലീപിന് മുകളിലേക്ക് കയറാനുള്ള ശക്തമായ നല്ല കരീവിട്ടിപോലയുള്ള ചവിട്ടു പടിയായിരുന്നു ഒരുകാലത്ത് ഹരിശ്രീ അശോകന്‍. അതില്‍ ചവിട്ടിക്കൊണ്ട് ദിലീപ് കയറിയത് ചെറിയ ഉയരത്തിലേക്കായിരുന്നില്ല, മറിച്ച് ജനപ്രിയസ്ഥാനത്തേക്കായുരുന്നു എന്നതാണ് വസ്തുത. അടൂര്‍ ഭാസിയ്ക്കും നസീറിനും ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഓണ്‍സ്‌കിന്‍ കൂട്ടുകെട്ടായിരുന്നു ഹരിശ്രീ അശോകനും ദിലീപുമെന്നതില്‍ ആര്‍ക്കും സംശയമില്ല.  ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മത്സരിച്ചുള്ള അഭിനയമാണ് അവരുടെ ഗ്രാഫുയര്‍ത്തിയതെന്നതും വസ്തുതയാണ്.
 
തിളക്കം, ദീപസ്തംഭം മഹാശ്ചര്യം, ട്വന്റി 20, ഉദയപുരം സുല്‍ത്താന്‍, കൊച്ചി രാജാവ്, ത്രീമെന്‍ ആര്‍മി, പഞ്ചാബി ഹൗസ്, ഈ പറയക്കും തളിക, റണ്‍വെ, ഈ പുഴയും കടന്ന്, ലയണ്‍, ബോഡി ഗാര്‍ഡ്, സിഐഡി മൂസ, മാനത്തെ കൊട്ടാരം, ക്രേസി ഗോപാലന്‍, ചെസ്സ്, കല്യാണ സൗഗന്ധികം, കുബേരന്‍, പാണ്ടിപ്പട, ആലഞ്ചേരി തമ്പ്രാക്കള്‍, കളേഴ്‌സ് ഇങ്ങനെ നീളുന്നു ഇരുവരും ഒന്നിച്ച ഹിറ്റ് ചിത്രങ്ങളുടെ പട്ടിക. സിനിമയില്‍ ഒരു നിലയ്ക്ക് എത്തിയപ്പോളാണ് ദിലീപ് അശോകനെ തഴഞ്ഞ് മറ്റ് പല ഹാസ്യതാരങ്ങളെയും കൊണ്ടു വന്നത്. 
 
എന്നാല്‍ അവര്‍ക്കാര്‍ക്കും ഒരിക്കല്‍പ്പോലും ഹരിശ്രീ അശോകന്റെ ഏഴയലത്തെത്താന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതെല്ലാമാണ് ഇന്ന് പല ദിലീപ് ചിത്രങ്ങളും മൂക്കും കുത്തി താഴെ വീഴാന്‍ കാരണം ഹരിശ്രീ അശോകന്റെ അസാന്നിധ്യമാണോ എന്ന് ആരാധകര്‍ സംശയിക്കുന്നത്. എല്ലാ സിനിമകളിലും ഹരിശ്രീ അശോകന് വേഷം കൊടുക്കണം എന്നല്ല, മറിച്ച് കഥ കേള്‍ക്കുമ്പോള്‍ തനിക്ക് ഭാഗ്യം കൊണ്ടു വന്ന ആ പഴയ കൂട്ടുകാരനെ ദിലീപ് ഓര്‍ക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments