Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കണ്ടാലും കണ്ടാലും മതിവരാത്ത, ഒരിക്കൽ കൂടി കാണാൻ തോന്നുന്ന 5 സിനിമകൾ!

അവിശ്വസനീയവും അത്ഭുതവും തിങ്ങി നിറഞ്ഞ അഭിനയം!

കണ്ടാലും കണ്ടാലും മതിവരാത്ത, ഒരിക്കൽ കൂടി കാണാൻ തോന്നുന്ന 5 സിനിമകൾ!
, വ്യാഴം, 3 മെയ് 2018 (14:54 IST)
എത്ര കണ്ടാലും മതിവരാത്ത സിനിമകൾ മലയാളത്തിൽ ധാരാളമുണ്ട്. ഏറ്റവും കൂടുതൽ തവണ കണ്ട, അല്ലെങ്കിൽ രണ്ടാമതും കാണാൻ തോന്നുന്ന നിരവധി ചിത്രങ്ങളാണ് മഹാനടന്മാരും സംവിധായകരും നമുക്ക് സമ്മാനിച്ചിരിക്കുന്നത്. അത്തരത്തിൽ മരിയ്ക്കും മുൻപ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അവിശ്വസനീയ 5 ചിത്രങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. അതിൽ കോമഡിയും റൊമാൻസും സെന്റിമെൻസും ഒക്കെയുണ്ട്.
 
1. മണിച്ചിത്രത്താഴ്
 
webdunia
ഫാസിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റേതായിരുന്നു തിരക്കഥ. മോഹൻലാലിനേക്കാൾ ചിത്രത്തിൽ തിളങ്ങിയത് ഒരേസമയം നാഗവല്ലിയും ഗംഗയുമായ ശോഭന ആയിരുന്നു.
 
മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാളചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. 
 
2. കല്യാണരാമൻ
 
webdunia
ഷാഫി സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് കല്യാണരാമൻ. 2002-ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റുമായിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ഉരുത്തിരിഞ്ഞ ചിത്രം രണ്ട് തവണയിൽ കൂടുതൽ കാണാനുള്ളതുണ്ട്.
 
3. നാടോടിക്കാറ്റ്
 
webdunia
ദാസന്റേയും വിജയന്റേയും കഥ പറഞ്ഞ നാടോടിക്കാറ്റ് എത്ര വട്ടം കണ്ടാലും മതിവരാത്ത ചിത്രമാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദാസനായി മോഹൻലാലും വിജയനായി ശ്രീനിവാസനുമാണ് തിളങ്ങിയത്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. 
 
കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സം‌വിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പിന്നീട് പുറത്തിറങ്ങി. 
 
4. പഞ്ചാബി ഹൌസ്
 
webdunia
പണിയൊന്നുമില്ലാത്ത കടക്കാരനായ ഉണ്ണി എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് പഞ്ചാബി ഹൌസ് എന്ന ചിത്രത്തിലൂടെ റാഫി- മെക്കാർട്ടിൻ പറഞ്ഞത്. 1998-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഉണ്ണിയെന്ന കഥാപാത്രത്തേക്കാൾ ശ്രദ്ധ നേടിയത് ഹരിശ്രീ അശോകന്റേയും കൊച്ചിൻ ഹനീഫയുടെയും കഥാപാത്രങ്ങൾ ആണ്. 
 
5. കിലുക്കം
 
webdunia
പ്രിയദർശൻ- മോഹൻലാൽ എവർഗ്രീൻ കോംമ്പോ ഒന്നിച്ചപ്പോൾ ലഭിച്ച സൂപ്പർ സിനിമകളിൽ ഒന്നാണ് കിലുക്കം. കിലുക്കത്തിലെ കോമഡികൾ കേട്ട് ചിരിക്കാത്തവർ ആരുമുണ്ടാകില്ല.1991ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറുമ്പുകാട്ടി ‘കാമുകി‘യിലെ ആദ്യ ഗാനമെത്തി