Webdunia - Bharat's app for daily news and videos

Install App

വിജയ് പഠനത്തില്‍ മിടുക്കനോ? പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് വൈറല്‍, നടന് സ്‌കൂള്‍ പഠനകാലത്ത് ലഭിച്ച മാര്‍ക്കുകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 16 മെയ് 2024 (11:28 IST)
നടന്‍ വിജയിന്റെ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.സ്‌കൂള്‍ പഠനകാലത്ത് വിജയ് മികച്ച സ്‌കോര്‍ നേടിയെന്നാണ് ഇപ്പോള്‍ വൈറലായ മാര്‍ക്ക് ഷീറ്റ് സൂചിപ്പിക്കുന്നത്.ചെന്നൈയിലെ ഒരു പ്രശസ്തമായ സ്‌കൂളില്‍ പഠിച്ച നടന്‍ പത്താം ക്ലാസ് പരീക്ഷയില്‍ 1100-ല്‍ 711 മാര്‍ക്ക് നേടി.
 
തമിഴ് ഭാഷാ പേപ്പറില്‍ വിജയ് മികച്ച മാര്‍ക്ക് കിട്ടി.200-ല്‍ 155 മാര്‍ക്ക് കിട്ടി.ഗണിതത്തിലെ അദ്ദേഹത്തിന്റെ പ്രകടനം താഴ്ന്നതായിരുന്നു. 200-ല്‍ 95 മാര്‍ക്കാണ് നടന് ലഭിച്ചത്. ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ യഥാക്രമം 133/200, 206/300, 122/200 എന്നിങ്ങനെയാണ് മാര്‍ക്ക് ലഭിച്ചത്. മൊത്തത്തില്‍ 65 ശതമാനം സ്‌കോര്‍ നേടി.
 
10, 12 ബോര്‍ഡ് പരീക്ഷാ റിസള്‍ട്ട് വന്നപ്പോള്‍ വിജയ് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചു. ആഗ്രഹിച്ച റിസള്‍ട്ട് ലഭിച്ചിക്കാത്ത പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്.
 
വിജയുടെ ഇനി വരാനിരിക്കുന്ന സിനിമ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്) ആണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിജയ്, പ്രശാന്ത്, പ്രഭുദേവ, മീനാക്ഷി ചൗധരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെപ്തംബര്‍ 5ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments