Webdunia - Bharat's app for daily news and videos

Install App

വിജയ് ജോര്‍ജിയയിലേക്ക്,'ദളപതി 65' ഷൂട്ടിംഗ് തുടങ്ങുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഏപ്രില്‍ 2021 (16:56 IST)
വിജയ് ജോര്‍ജിയയിലേക്ക്.'ദളപതി 65' ന്റെ ആദ്യ ഷെഡ്യൂളിനായി നടന്‍ ഇന്ന് രാത്രി ജോര്‍ജിയയിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ഇതൊരു ഹസ്വ ഷെഡ്യൂള്‍ ആണെന്നും പറയപ്പെടുന്നു. ജോര്‍ജിയയില്‍ പത്ത് ദിവസത്തെ ഷൂട്ട് ആണുള്ളത്. അതിനുശേഷം നടന്ന ചെറിയ ഒരു ഇടവേള എടുക്കും. മെയ് മാസത്തില്‍ ചെന്നൈയില്‍ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുമെന്നുമാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
 
കഴിഞ്ഞയാഴ്ച ആചാരപരമായ പൂജകളോടെ ചിത്രം ആരംഭിച്ചിരുന്നു. 
'ദളപതി 65 'പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments