Webdunia - Bharat's app for daily news and videos

Install App

തമിഴ് റോക്കേഴ്സുമായി ഇടപാടോ ?; വിശാല്‍ പൊലീസ് കസ്‌റ്റഡിയില്‍ - സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

തമിഴ് റോക്കേഴ്സുമായി ഇടപാടോ ?; വിശാല്‍ പൊലീസ് കസ്‌റ്റഡിയില്‍ - സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (12:52 IST)
തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിന് മുന്നിലെ സംഘർഷത്തെ തുടർന്ന് തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍.

ചെന്നൈ ടി നഗറില്‍ സ്ഥിതി ചെയ്യുന്ന തമിഴ് ഫിലിം പ്രാഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിന് മുമ്പിലായിരുന്നു  മുന്നൂറോളം നിര്‍മ്മാതാക്കള്‍ അടങ്ങുന്ന സംഘം പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധക്കാര്‍ ഓഫീസ് പൂട്ടിയിട്ടതോടെ വിശാല്‍ ബലം പ്രയോഗിച്ച് ഓഫീസിനകത്ത് പ്രവേശിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്ത് പോകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.

അസോസിയേഷന്‍റെ പണം ദുരുപയോഗം ചെയ്‌തു, തമിഴ് റോക്കേഴ്സുമായി ഇടപാടുണ്ട്, കേസുകളില്‍ പ്രതിയാണ് എന്നീ ആരോപണങ്ങളാണ് വിശാലിനെതിരെ ഒരു വിഭാഗം ഉന്നയിക്കുന്നത്.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments