Webdunia - Bharat's app for daily news and videos

Install App

'നിന്റെ അച്ഛന്‍ സമ്മതിക്കില്ല, അവന്‍ ഇതിന് എതിരാണ്'- കീർത്തിയോട് സുരേഷ് കുമാറിനെ ട്രോളി മമ്മൂട്ടി

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (12:23 IST)
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കെല്ലാം കാരവാനുണ്ട്. എന്നാൽ, തുടക്കകാലത്ത് കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്ത ആളാണ് നിര്‍മ്മാതാവും നടനുമായ സുരേഷ്‌ കുമാര്‍. പക്ഷേ, ഇപ്പോൾ കാരവാൻ എല്ലാവർക്കും വന്നതോടു കൂടി സുരേഷ് കുമാറും കാരവാൻ ഉപയോഗിക്കുന്നുണ്ട്. കാരവാനിൽ ഇരിക്കുമ്പോൾ എല്ലാവരും തന്നെ കളിയാക്കാറുണ്ടെന്ന് സുരെഷ് കുമാർ പറയുന്നു.
 
മകളും നടിയുമായ കീര്‍ത്തിയുടെ കാണ്‍കല്‍ തന്നെ മമ്മൂട്ടി കളിയാക്കിയ കാര്യം പറയുകയാണ് സുരേഷ്‌ കുമാര്‍.
‘അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛന്‍ സമ്മതിക്കില്ല. അവന്‍ ഇതിന് എതിരാണ്…’.- സുരേഷ് കുമാർ പറയുന്നു.
 
‘പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാന്‍ കാരവാനെ എതിര്‍ത്തത്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്നേഹബന്ധം പോകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി.’ വനിതയുമായുള്ള അഭിമുഖത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments