Webdunia - Bharat's app for daily news and videos

Install App

'അയാളുടെ പ്രേതം എനിക്ക് കയറാറുണ്ട്';ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സുരേഷ് ഗോപി

കെ ആര്‍ അനൂപ്
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (09:02 IST)
സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് ഗരുഡന്‍. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങള്‍. ഇതിനിടെ സുരേഷ് ഗോപി ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഷൈനിനെ ഭയങ്കര ഇഷ്ടമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.
 
'എനിക്ക് ഷൈന്‍ ടോം ചാക്കോയെ ഭയങ്കര ഇഷ്ടമാണ്. എന്റെ വിശ്വാസത്തില്‍ അയാള്‍ ഈ കാണിക്കുന്നതൊക്കെ ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ വേണ്ടിയാണ്. കാരണം അയാള്‍ എന്നെ കാണാന്‍ രണ്ട് തവണ വന്നിട്ടുണ്ട്. ഈ രണ്ടു സമയത്തും ഞാന്‍ അയാളില്‍ അങ്ങനെ ഒന്നും കണ്ടിട്ടില്ല. അപ്പോള്‍ ഞാന്‍ ഇയാള്‍ എന്താണ് ഇങ്ങനെയെന്ന് ചിന്തിക്കും. ഞങ്ങള്‍ പരസ്പരം കണ്ട ശേഷം അയാള്‍ കൊടുത്ത ഇന്റര്‍വ്യൂവിന് ഞാന്‍ കണ്ടിട്ടുള്ളത് കൈകുത്തി തറയില്‍ വീഴുന്നതും ഫോണ്‍ എറിഞ്ഞ് പിടിക്കുന്നതും ഒക്കെയാണ്. ഞാന്‍ പറഞ്ഞു വരുന്നത് പലപ്പോഴും അയാളുടെ പ്രേതം എനിക്ക് കയറാറുണ്ടെന്നാണ്. ബിജുവുമായി ഈ പടത്തിന്റെ പ്രമോഷന് ഇരിക്കുമ്പോള്‍ എന്നില്‍ കുറച്ച് ഷൈന്‍ ടോം ചാക്കോയെ പ്രതീക്ഷിക്കാം',-സുരേഷ് ഗോപി പറഞ്ഞു.
അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്. ഗരുഡന്‍ നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments