Webdunia - Bharat's app for daily news and videos

Install App

സുഹാസിനിയെ സഹോദരിയെന്ന് വിളിച്ച് വിവേക്, സഹോദരനായി കണ്ടിട്ടില്ലെന്ന് നടി!

Webdunia
തിങ്കള്‍, 13 മെയ് 2019 (15:52 IST)
മലയാളികൾക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടിയാണ് സുഹാസിനി. മലയാളത്തിൽ സുഹാസിനി - മമ്മൂട്ടി കോം‌പിനേഷന് വലിയ സ്വീകാര്യതയായിരുന്നു ഉണ്ടായിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഇരുവരും ഒന്നിച്ചിരുന്നു.
 
അടുത്തിടെ നടന്ന സൈമ പുരസ്‌കാര ചടങ്ങിലും സുഹാസിനി പങ്കെടുത്തിരുന്നു. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ വിവേകായിരുന്നു സുഹാസിനിക്ക് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം നല്‍കാനായി വിളിക്കുന്നതിനിടയില്‍ സഹോദരി എന്നായിരുന്നു അദ്ദേഹം സുഹാസിനിയെ സംബോധന ചെയ്തത്. 
 
എന്നാൽ, ഈ അഭിസംബോധന സുഹാസിനിക്ക് ഇഷ്ടമായില്ല. വിവേകിനോട് സുഖവിവരങ്ങള്‍ തിരക്കിയതിന് ശേഷമാണ് താരം ചില തിരുത്തലുകള്‍ നടത്തിയത്. ഇതാദ്യമായാണ് തനിക്ക് സൈമ പുരസ്‌കാരം ലഭിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിവേകിനോട് തനിക്കൊരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല. തന്‍രെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം എന്നാണ് സുഹാസിനി പറഞ്ഞത്. 
 
അദ്ദേഹത്തിന്റെ ആദ്യ സിനിമ തനിക്കൊപ്പമായിരുന്നു. അന്ന് താന്‍ കുറേ ടിപ്‌സ് ഒക്കെ നല്‍കിയിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഉപകരിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ച്‌ അറിയില്ല. അന്ന് മയില്‍പ്പീലിയൊക്കെ തന്നിരുന്നു. ഇന്നിതാ പുതിയൊരു പുരസ്‌കാരം സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം.സുഹാസിനി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments