Webdunia - Bharat's app for daily news and videos

Install App

Subi Suresh: ലിവര്‍ സിറോസിസിനോട് ചിരിച്ചുകൊണ്ട് പോരാടിയ സുബി; മരണം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുന്നതിനിടെ !

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും എല്ലാറ്റിനേയും ചിരിച്ചുകൊണ്ട് നേരിടുന്ന സുബിയെയാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (11:38 IST)
Subi Suresh: കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി താരത്തിനു കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞതിനു ശേഷവും അഭിനയ ലോകത്ത് സജീവമായിരുന്നു താരം. മരുന്നുകള്‍ കഴിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. 
 
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും എല്ലാറ്റിനേയും ചിരിച്ചുകൊണ്ട് നേരിടുന്ന സുബിയെയാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. കഴിഞ്ഞ 20 ദിവസമായി സുബിക്ക് രോഗം മൂര്‍ച്ഛിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ശ്രമങ്ങള്‍ നടന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദാതാവിനെ തിരഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് സുബി ഈ ലോകത്തോട് യാത്ര പറഞ്ഞത്. 
 
1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.
 
അപരന്‍മാര്‍ നഗരത്തില്‍, കനക സിംഹാസനം, ഹാപ്പി ഹസ്ബന്റ്സ്, ഡിറ്റക്ടീവ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലക്കി ജോക്കര്‍, പച്ചക്കുതിര, കില്ലാടി രാമന്‍, ഐ ലൗ മി, പഞ്ചവര്‍ണതത്ത, ഡ്രാമ തുടങ്ങി നിരവധി സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments