Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൈറ്റ് ഡ്രൈവിലെ സന്തോഷ്, മറ്റൊരു ത്രില്ലര്‍ മലയാളത്തില്‍ നിന്നും, ക്യാരക്ടര്‍ പോസ്റ്റര്‍

നൈറ്റ് ഡ്രൈവിലെ സന്തോഷ്, മറ്റൊരു ത്രില്ലര്‍ മലയാളത്തില്‍ നിന്നും, ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

, ശനി, 5 ഫെബ്രുവരി 2022 (12:01 IST)
ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന
നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകളായി പുറത്തിറക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ സോഹന്‍ സീനുലാലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. 
 
സന്തോഷ് എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.
 
സിഐ ബെന്നി മൂപ്പനായി സിനിമയില്‍ മുഴുനീളം ഇന്ദ്രജിത്ത് ഉണ്ടാകും.
 
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. 
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറാട്ടിനു പിന്നാലെ ഭീഷ്മയും വരും ! ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടത്തിനു കളമൊരുങ്ങുന്നു