Webdunia - Bharat's app for daily news and videos

Install App

ശിവ കാര്‍ത്തികേയന്റെ പൊങ്കല്‍ റിലീസ്, 'അയലയന്‍' പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ആകുമോ?ട്രെയിലര്‍

കെ ആര്‍ അനൂപ്
ശനി, 6 ജനുവരി 2024 (12:08 IST)
SivaKarthikeyan Ayalaan
ശിവ കാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയലയന്‍.സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.അന്യഗ്രഹ ജീവിയും ശിവകാര്‍ത്തികേയനും തമ്മിലുള്ള സൗഹൃദവും പിന്നീട് നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്. 2024 ജനുവരി 12ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

ഇതിനുമുമ്പ് കണ്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്ത അനുഭവമായിരിക്കും ഈ ചിത്രത്തിലൂടെ പ്രേക്ഷകന് ലഭിക്കുക എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായെത്തുന്നത്.24AM സ്റ്റുഡിയോ 2018 ജനുവരിയിലാണ് 'അയലാന്‍' പ്രഖ്യാപിച്ചത്.നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നുപോയാണ് മൂന്നുവര്‍ഷങ്ങള്‍ എടുത്ത് സിനിമ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. 2018-ല്‍ തന്നെ ഷൂട്ടിങ് ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രീകരണത്തിന് ഇടവേള എടുക്കേണ്ടി വന്നു. പിന്നീട് കെജെആര്‍ സ്റ്റുഡിയോ എത്തി, ചിത്രീകരണം പുനരാരംഭിച്ചു. 2020 ഫെബ്രുവരിയില്‍ ടീം ടൈറ്റില്‍ പ്രഖ്യാപിച്ചു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ ശിവകാര്‍ത്തികേയനും ഒരു അന്യഗ്രഹജീവിയേയുമാണ് കാണാനായത്. അപ്പോഴേക്കും ലോക്ക് ഡൗണും വന്നു. ചിത്രീകരണം വീണ്ടും നീണ്ടുപോയി. 
 
 
 
കെജെആര്‍ സ്റ്റുഡിയോയുമായി ചേര്‍ന്ന് 24 എഎം സ്റ്റുഡിയോയാണ് അയലാന്‍ നിര്‍മ്മിക്കുന്നത്
 
 
 
  
 
 
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments