Webdunia - Bharat's app for daily news and videos

Install App

'വേഗം പോയി പല്ല് തേച്ചിട്ട് വാ... ഇല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല'- ചിരിപ്പിച്ച് ദിലീപിന്‍റെ ശുഭരാത്രി ടീസർ

ഭാര്യ ഭര്‍ത്താക്കന്മാരായാണ് ദിലീപും അനു സിത്താരയും ചിത്രത്തിൽ എത്തുന്നത്.

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (09:00 IST)
ജനപ്രിയ നായകൻ ദിലീപ്- അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. 'അയാള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. ദിലീപിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ശുഭരാത്രിയുടെ ടീസര്‍ റിലീസ് ചെയ്തത്. ദിലീപിന്‍റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള ഒരു കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഭാര്യ ഭര്‍ത്താക്കന്മാരായാണ് ദിലീപും അനു സിത്താരയും ചിത്രത്തിൽ എത്തുന്നത്.
 
ഇന്ദിര ഗാന്ധിയുമായി മകളെ സാമ്യപ്പെടുത്തി ഇന്ത്യ ഭരിക്കാന്‍ ഒരുക്കുന്ന' ഒരു സാധാരണക്കാരനായിട്ടാണ് ദിലീപ് ടീസറില്‍ എത്തിയിരിക്കുന്നത്. സിദ്ദിഖ്, നെടുമുടി വേണു, നദിയ മൊയ്തു, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ആശാ ശരത്, കെ പി എ സി ലളിത, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അരോമ മോഹന്‍ ആണ് നിര്‍മ്മാണം. സംഗീതം ബിജിബാല്‍. കോടതി സമക്ഷം ബാലന്‍ വക്കീല്‍ ആണ് ദിലീപിനന്‍റേതായി തീയേറ്ററുകളിലെത്തിയ അവസാന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments