Webdunia - Bharat's app for daily news and videos

Install App

രാജയുടെ എൻ‌ട്രിയും സണ്ണി ലിയോണിന്റെ ഡാൻസും ലീക്കായി? ഇത് കരുതികൂട്ടിയുള്ള ആക്രമണം?

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (11:17 IST)
9 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ തിരിച്ചെത്തിയിരിക്കുകയാണ്. സ്ട്രോങ്ങായി തന്നെ. മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിൽ ഇന്ന് റിലീസ് ആയ മധുരരാജയെ മനഃപൂർവ്വം തകർക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നതെന്ന് റിപ്പോർട്ടുകൾ. 
 
ആദ്യ പകുതി കഴിയുന്നതിനു മുന്നേ രാജയുടെ എന്‍ട്രി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്  ചിലർ. ഇത്തരത്തിലുള്ള എല്ലാ നീക്കങ്ങളേയും ചെറുക്കണമെന്ന് അണിയറപ്രവര്‍ത്തകരും ഫാന്‍സ് പ്രവര്‍ത്തകരുമൊക്കെ വ്യക്തമാക്കിയിരുന്നുവെങ്കിലും ചിലർ ഇതിനെയെല്ലം പുശ്ചത്തോടെയാണ് കാണുന്നതെന്ന് വ്യക്തം. മോഹൻലാലിന്റെ ചിത്രം ഡിപിയാക്കിയവരാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് മമ്മൂട്ടി ആരാധകർ ആരോപിക്കുന്നു. 
 
വീഡിയോ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത് ഫാന്‍സ് പ്രവര്‍ത്തകരാണ്. ഇതിനായി ഇടപെടണമെന്നും പെട്ടെന്ന് തന്നെ ഇത് തടയണമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇങ്ങനെയുണ്ടായാൽ സൈബര്‍ സെല്ലില്‍ വിളിച്ച് പറയാനും ലിങ്ക് വാട്‌സപിലൂടെ നല്‍കാനുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചത്.
 
എന്നാൽ, സൈബര്‍ സെല്ലിലേക്ക് വിളിച്ചുവെങ്കിലും പ്രതികരണില്ലെന്നുമുള്ള പോസ്റ്റും ഗ്രൂപ്പുകളിലുണ്ട്. രാജയുടെ എൻ‌ട്രിക്ക് പുറമേ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസിന്റെ ചിത്രങ്ങളും വീഡിയോകളും ചിലർ പ്രചരിപ്പിച്ച് തുടങ്ങി. പലയിടങ്ങളിലും ഷോ പൂര്‍ത്തിയാവുന്നതേയുള്ളൂ, അതിനിടയിലാണ് ഇത്തരത്തില്‍ സുപ്രധാന രംഗങ്ങളും ലീക്കായിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments