Webdunia - Bharat's app for daily news and videos

Install App

പകലും വൈകിട്ടുമായി അഭിനയിക്കാമെന്ന് വിചാരിച്ചു, ജീത്തു സാര്‍ സമ്മതിച്ചില്ല; മമ്മൂട്ടി ചിത്രത്തിനായി മോഹന്‍ലാല്‍ സിനിമ ഉപേക്ഷിക്കേണ്ടിവന്നെന്ന് ഷൈന്‍ ടോം ചാക്കോ

Webdunia
ശനി, 26 ഫെബ്രുവരി 2022 (11:22 IST)
മമ്മൂട്ടി ചിത്രത്തിനായി മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ഷൈന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം വേണ്ടെന്നു വെച്ചാണ് ഷൈന്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
ഒരേസമയം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ വന്നപ്പോള്‍ താന്‍ മമ്മൂട്ടി ചിത്രമാണ് തിരഞ്ഞെടുത്തതെന്ന് ഷൈന്‍ പറയുന്നു. 2021 ലെ ലോക്ക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നതെന്ന് ഷൈന്‍ പറഞ്ഞു. സിനിമയുടെ കഥ കേട്ടു. ചെയ്യാമെന്ന് തീരുമാനിച്ചു. ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. ഭീഷ്മ പര്‍വ്വമാണ് ആദ്യം കമ്മിറ്റ് ചെയ്തത്. 
 
രണ്ടു സിനിമകളും ഒരുമിച്ച് കൊണ്ടു പോകാനായിരുന്നു നടന്റെ തീരുമാനം. ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സെറ്റില്‍ വൈകിട്ട് പോയി ചെയ്യാം എന്നായിരുന്നു ആലോചിച്ചത്. ഇക്കാര്യം ജീത്തു സാറിനോടും അമല്‍ നീരദിനോടും പറഞ്ഞു. ജീത്തു സാര്‍ സമ്മതിച്ചില്ല. ഷൂട്ടിങ് തുടങ്ങിയാല്‍ ട്വെല്‍ത്ത് മാന്‍ സെറ്റില്‍ മുഴുവന്‍ സമയം വേണ്ടിവരുമെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ വേറെ വഴിയില്ല. അങ്ങനെയാണ് ട്വല്‍ത്ത്മാന്‍ വേണ്ടെന്നുവെച്ച് ഭീഷ്മ പര്‍വ്വം തീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments