Webdunia - Bharat's app for daily news and videos

Install App

Sheela and Prem Nazir: ഷീലയ്ക്ക് നസീറിനോട് പ്രത്യേക അടുപ്പം, ഒടുവില്‍ തന്റെ ദേഹത്ത് തൊടാന്‍ അനുവദിക്കില്ലെന്ന് തീരുമാനമെടുത്തു; സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ സംഭവിച്ചത്

അന്ന് ഷീലയ്ക്ക് നസീറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (09:45 IST)
Sheela and Prem Nazir: മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് പ്രേം നസീറും ഷീലയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് തന്നെ ഇരുവരേയും ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകളും നിറഞ്ഞിരുന്നു. പ്രേം നസീര്‍-ഷീല ബന്ധത്തെ കുറിച്ച് നിര്‍മാതാവും നടനുമായ താജ് ബഷീര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേം നസീറിന്റെ ബന്ധു കൂടിയാണ് താജ് ബഷീര്‍. 
 
അന്ന് ഷീലയ്ക്ക് നസീറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വലിയ വില നല്‍കുന്ന ആളായിരുന്നു നസീര്‍. ഷീലയ്ക്ക് തന്നോടുള്ള താല്‍പര്യം നസീര്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഷീലയ്ക്ക് നസീറിനോട് ഇഷ്ടം തോന്നിത്തുടങ്ങിയതിനു ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കില്ലെന്ന തീരുമാനമാണ് എടുത്തത്. 
 
മറ്റേത് നടന്മാരായാലും അക്കാലത്ത് ഒരു വിവാഹം കൂടി കഴിച്ചേക്കാം എന്ന തീരുമാനമെടുക്കും. പക്ഷേ നസീര്‍ ഷീലയുടെ താല്‍പര്യത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചില്ല. താന്‍ കുടുംബത്തിനു ഒരു റോള്‍ മോഡല്‍ ആണെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്. ഇനി നസീറുമൊത്ത് ഒരുമിച്ച് അഭിനയിക്കില്ലെന്ന് അക്കാലത്ത് ഷീല തീരുമാനമെടുത്തു. ഇനി എന്റെ ദേഹത്ത് തൊടാന്‍ അനുവദിക്കില്ല എന്നും തീരുമാനമെടുത്തു. 
 
ഷീലയ്ക്ക് ശേഷം നസീറുമൊത്ത് കൂടുതല്‍ അഭിനയിച്ചത് ജയഭാരതിയാണ്. ഷീല പിന്നീട് തമിഴ് നടന്‍ രവിചന്ദ്രനെ കൊണ്ടുവന്നു. പിന്നീട് അയാളെ വിവാഹം കഴിച്ചു. എന്നാല്‍ നസീറുമൊത്ത് അഭിനയിക്കില്ല എന്ന തീരുമാനം അധികം നാള്‍ പാലിക്കാന്‍ ഷീലയ്ക്ക് സാധിച്ചില്ല. നസീര്‍ അക്കാലത്ത് മലയാളത്തിലെ വലിയ നടനാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി ഒരു സിനിമ സാധ്യമായിരുന്നില്ലെന്നും താജ് ബഷീര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments