Webdunia - Bharat's app for daily news and videos

Install App

‘എന്താ മിണ്ടാത്തേ, നിങ്ങളുടെ നാവിറങ്ങിപ്പോയോ’; ‘പദ്മാവതി’ക്കെതിരായ ആക്രമണത്തില്‍ പ്രതികരിക്കാത്ത സ്മൃതി ഇറാനിയെ വിമര്‍ശിച്ച് ശബാന ആസ്മി

‘പദ്മാവതി’ക്കെതിരായ ആക്രമണത്തില്‍ പ്രതികരിക്കാത്ത സ്മൃതി ഇറാനിയെ വിമര്‍ശിച്ച് ശബാന ആസ്മി

Webdunia
ശനി, 18 നവം‌ബര്‍ 2017 (13:52 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്‌മാവതി'യെന്ന സിനിമ റിലീസിനു മുന്നേ വിവാദങ്ങളില്‍ ഇടം പിടിയ്ക്കുകയാണ്. പദ്മാവതിയില്‍ രജപുത്രി റാണിയുടെ വേഷത്തിലെത്തുന്ന ദീപികയുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ നായിക ദീപികയ്ക്ക് ഭീഷണിയുമായി രജ്പുത് കര്‍ണി സേന രംഗത്ത് വന്നിരുന്നു. 
 
രജപുത് കര്‍ണിസേനയുള്‍പ്പെടെയുള്ള സംഘടനകളുടെ ആക്രമണത്തില്‍ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി രംഗത്ത് വന്നിരിക്കുകയാണ്. 
 
ദീപികാ പദുക്കോണിന്റെ തലയറുക്കാനും സഞ്ജയ് ലീലാ ബന്‍സാലിയെ വധിക്കാനും ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടും വിഷയത്തില്‍ മൗനം പാലിക്കുന്ന സ്മൃതി ഇറാനിക്കെതിരെയായിരുന്നു ശബാന ആസ്മി രംഗത്തെത്തിയത്.
 
ശബാന ആസ്മി തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. സ്മൃതി ഇറാനി ഐ.എഫ്.എഫ്.കെയുടെ തിരക്കുകളിലാണ്. ഇന്ത്യന്‍ സിനിമയെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അതിന് സാധിക്കും എന്നുള്ളതുകൊണ്ടാണ് അത്. എന്നാല്‍ അതേസമയം തന്നെ പത്മാവതി വിവാദത്തില്‍ അവര്‍ മൗനം പാലിക്കുകയാണെന്നു ശബാന്‍ പറഞ്ഞു.
 
ദീപികാ പദുക്കോണിനും പത്മാവതി സിനിമയ്ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിനിമാലോകം ഐഎഫ്എഫ്ഐ ബഹിഷ്‌ക്കരിക്കണമെന്നും ശബാന ആസ്മി ആവശ്യപ്പെട്ടു.1989 ല്‍ സഫ്ദര്‍ ഹഷ്മി കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസും എച്ച്. കെ.എല്‍ ഭഗതും ഐഎഫ്എഫ്ഐ ആഘോഷിച്ചതിന് തുല്യമാണ് ഇതെന്നും ശബാന ആസ്മി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments