Webdunia - Bharat's app for daily news and videos

Install App

പ്രമേയം കൊണ്ട് വ്യത്യസ്തമായ 'രംഗം 6 ദൈവം ഉണ്ട്': ട്രെയിലർ കാണാം

സമീർ ബാബുവിന്റെ 'രംഗം 6 ദൈവം ഉണ്ട്' സമൂഹത്തിനു നേരെ ഉയരുന്ന ചോദ്യമോ?

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (16:36 IST)
പ്രമേയം കൊണ്ട് വ്യത്യസ്തമായ 'രംഗം 6 ദൈവം ഉണ്ട്' എന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മലയാള ചരിത്രത്തിൽ ഇതാദ്യമായിട്ടാകും ഒരു ട്രാൻസ്‌ജെൻഡറുടെ കഥ പറയുന്ന ചിത്രം ഉണ്ടാകുന്നത്. 70 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫെസ്റ്റിവൽ മൂവി ആയാണ് ചിത്രമൊരുക്കുന്നത്. 
 
നവാഗതനായ സമീർ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരാൺകുട്ടിയുടെ ബാല്യം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടവും ഒടുവിൽ അവനെ സമൂഹം ട്രാൻസ്‌ജെൻഡറായി മുദ്രകുത്തുന്നതുമാണ് ചിത്രത്തിന്റെ പ്ര‌മേയം. ഈ കാലഘട്ടം അവനിലുണ്ടാക്കുന്ന മാറ്റവും മാനസിക ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്. 
 
സമൂഹത്തിലെ കരുത്തരായ ആളുകളും ദുർബലരായ ആളുകളും തമ്മിലുളള വ്യത്യസ്തങ്ങളായ വിവേചനങ്ങളും ആണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. സമൂഹത്തിനു നേരെയാണ് സംവിധായകൻ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 
 
വലിയ ബഡ്ജറ്റോ താരനിരയോ സാങ്കേതിക സഹായമോ ഒന്നുമില്ലെങ്കിലും നല്ലൊരു കഥയും ഒരുപിടി നല്ല സൗഹൃദങ്ങളുമുണ്ടെങ്കിൽ ഇവിടെ ആർക്കും ഒരു സിനിമ ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് സമീർ ബാബു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments