Webdunia - Bharat's app for daily news and videos

Install App

'സിഐഡി മൂസ 2' പൊളിഞ്ഞ് പാളീസായി പോകും,ദിലീപില്‍ മാത്രം നില്‍ക്കുന്ന പടമല്ലെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്

കെ ആര്‍ അനൂപ്
വ്യാഴം, 30 നവം‌ബര്‍ 2023 (09:09 IST)
ദിലീപിന്റെ സിഐഡി മൂസ രണ്ടാം ഭാഗം പൊളിഞ്ഞ് പാളീസായി പോകുമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. അതിനുള്ള കാരണവും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.

ദിലീപില്‍ മാത്രം നില്‍ക്കുന്ന സിനിമയാണോ സിഐഡി മൂസ എന്നാണ് ശാന്തിവിള ആദ്യമേ ചോദിക്കുന്നത്. 'അല്ല,സിഐഡി മൂസ ദിലീപില്‍ മാത്രം നില്‍ക്കുന്ന പടമല്ല, ജഗതിയെന്നൊരു അളിയന്‍ ക്യാരക്ടര്‍ ഉണ്ടായിരുന്നു, കാപ്റ്റന്‍ രാജു എന്ന സിഐഡി, പിന്നെ ആ സിനിമയില്‍ ഒരു ഭാവന എന്ന നടിയുണ്ടായിരുന്നു. ഈ ഘടകങ്ങളൊന്നുമില്ലാതെ എങ്ങനെയാണ്. സിഐഡി മൂസ എന്ന് എന്തിനാണ് ഇടുന്നത്, സിഐഡി കൊച്ചാപ്പിയെന്ന് ഇട്ടാല്‍ പോര.
 
ഭാവന പോലൊരു നായിക മനോഹരമായി ചെയ്ത ആ സിനിമയില്‍ ഭാവന ഇല്ലാതെ നിങ്ങള്‍ എന്ത് മൂസ ഹേ അത്തരം ചിന്തകള്‍ മാറ്റണം',-എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.
 
മലയാള സിനിമ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമകളില്‍ മുന്നിലുണ്ടാകും സി ഐ ഡി മൂസ. ഇന്നും മിനിസ്‌ക്രീനില്‍ മൂസ കാണാന്‍ ആളുകളുണ്ട്. സിനിമയുടെ ഭാഗത്തില്‍ ദിലീപും ഹരിശ്രീ അശോകനും ഉണ്ടാകുമെന്ന് സംവിധായകന്‍ ജോണി ആന്റണി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റു കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
 
സിഐഡി മൂസ 2,റണ്‍വെ 2,3 കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ തുടങ്ങാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ദിലീപും സംഘവും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments