Webdunia - Bharat's app for daily news and videos

Install App

ലേഡി സിങ്കം ഒരു വരവ് കൂടി വരും! ദീപിക പദുക്കോൺ ചിത്രം പ്രഖ്യാപിച്ച് രോഹിത് ഷെട്ടി

നിഹാരിക കെ എസ്
ചൊവ്വ, 12 നവം‌ബര്‍ 2024 (15:04 IST)
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ അടുത്തിടെ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രമായിരുന്നു 'സിംഗം എഗെയ്ന്‍'. ചിത്രത്തിൽ ഏറെ ശ്രദ്ധനേടിയ കഥാപത്രമായിരുന്നു ദീപിക പദുക്കോണിന്റെ 'ലേഡി സിംഗം' എന്ന ശക്തി ഷെട്ടി. ഒരു കാമിയോ കഥാപാത്രത്തിന് വേണ്ടി വെറുതെ വന്നതല്ല ദീപിക എന്നാണ് രോഹിത് പറയുന്നത്. തന്റെ കോപ്പ് യൂണിവേഴ്‌സില്‍ വെറുതെ തലകാണിച്ചുപോകാന്‍ വന്നയാളല്ല 'ലേഡി സിംഗം' എന്നും ശക്തി ഷെട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രം ആലോചനയിലാണ് എന്നും പറഞ്ഞിരിക്കുകയാണ് രോഹിത് ഷെട്ടി.
 
'ലേഡി സിംഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അവളുടെ സ്വഭാവവും രീതികളുമൊക്കെ. എന്നാല്‍ എഴുത്തുകാരനും സംവിധായകനുമെന്ന നിലയില്‍ ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഇതുവരെയുള്ള യാത്രയെക്കുറിച്ചും ഒക്കെ കൂടുതല്‍ അറിയേണ്ടതായുണ്ട്. വളരെ താല്‍പര്യം ജനിപ്പിക്കുന്ന ഒരു വിഷയമാണത്. അതേക്കുറിച്ച് നന്നായി ആലോചിക്കുന്നുണ്ട്. നമുക്ക് സമയം ധാരാളമുണ്ട്, എന്തായാലും ദീപികയുടെ 'ലേഡി സിംഗം' ഒറ്റയ്ക്ക് വേട്ടയ്ക്കിറങ്ങും എന്ന കാര്യം ഉറപ്പാണ്.
 
ഒരു വനിതാ പോലീസ് ഓഫീസര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'ലേഡി സിംഗം' എന്ന പേരില്‍തന്നെയാവും എത്തുക. അത്തരം ഒരു പ്ലാന്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അങ്ങനെ ഒരു കഥാപാത്രത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരികപോലും ഇല്ലായിരുന്നു. റണ്‍വീര്‍ സിങിനെ കേന്ദ്രകഥാപാത്രമാക്കി ഇറക്കിയ പോലീസ് ചിത്രം സിംബയ്ക്ക് ജനങ്ങള്‍ നല്‍കിയ സ്വീകാര്യതയാണ് കൂടുതല്‍ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രചോദനമായത്. അങ്ങനെയാണ് സൂര്യവന്‍ഷിയെ കൊണ്ടുവന്നത്,' രോഹിത് ഷെട്ടി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി, ഹൈക്കോടതിയുടെ നിർണായക വിധി

കേരള തീരത്തിന് സമീപം ചക്രവാതചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കൊണ്ടു പോയി പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ട്രെയിനിലെ വ്യത്യസ്ത നിറത്തിലുള്ള കോച്ചുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

നിങ്ങളുടെ പാന്‍ കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കണ്ട!

അടുത്ത ലേഖനം
Show comments