Webdunia - Bharat's app for daily news and videos

Install App

'പരാതി പറയാൻ നാണമില്ലേ?;- അടൂർഭാസിയെക്കുറിച്ച് കെ പി എ സി ലളിത പരാതി പറഞ്ഞപ്പോൾ ഉമ്മറിന്റെ മറുപടി ഇങ്ങനെയായിരുന്നു, അന്ന് അവർ ഒരു ഇരയായിരുന്നു, ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്തും'

'പരാതി പറയാൻ നാണമില്ലേ?;- അടൂർഭാസിയെക്കുറിച്ച് കെ പി എ സി ലളിത പരാതി പറഞ്ഞപ്പോൾ ഉമ്മറിന്റെ മറുപടി ഇങ്ങനെയായിരുന്നു, അന്ന് അവർ ഒരു ഇരയായിരുന്നു, ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്തും'

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (09:10 IST)
'അമ്മ'യിലെ താരയുദ്ധം തുടരുന്നതിനിടയ്‌ക്ക് തന്നെ സിദ്ദിഖും കെ പി എ സി ലളിതയും ചേർന്ന് നടത്തിയ പത്രസമ്മേളനം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ കെ പി എ സി ലളിതയുടെ നിലപാട് അതിലൂടെ എല്ലാവർക്കും വ്യകതമാകുകയും ചെയ്‌തതാണ്. എന്നാൽ ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.
 
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ കെ പി എ സി ലളിത അംഗീകരിക്കാത്ത സാഹചര്യത്തിലാണ് റിമയുടെ കടന്നാക്രമണം. 'പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ ''പരാതി പരാതി പറയാന്‍ നാണമില്ലേ'' എന്ന് ചോദിച്ചത് ഞാന്‍ വായിക്കുകയുണ്ടായി. അന്ന് കെ പി എ സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്' റിമ തുറന്നടിച്ചു. മാതൃഭൂമി ആഴ്‌ച്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് റിമ കെപിഎസി ലളിതയെ വിമര്‍ശിക്കുന്നത്. 
 
'സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകളും ആണ്‍കൂട്ടങ്ങളും ശക്തമായി ആക്രമിക്കുന്നത്.-റിമ പറയുന്നു. 
 
'അമ്മ പുരുഷ മാഫിയയാണ്. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അമ്മയുടേത്.  താന്‍ ഒരിക്കലും ഇനി അമ്മയുടെ ഭാഗമാകില്ല. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ല. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായി നടപടികളെടുക്കാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതെ'ന്നും നടി കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments