Webdunia - Bharat's app for daily news and videos

Install App

വിവാഹമോചന ശേഷം കുഞ്ഞ് പിറന്നതോടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് രേവതി; താരത്തിന്റെ വ്യക്തിജീവിതം ഇങ്ങനെ

ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തനിക്ക് തോന്നിയതെന്നും രേവതി പറയുന്നു

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (09:27 IST)
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേവതി. താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങളും പ്രേക്ഷകര്‍ അറിയാറുണ്ട്. അങ്ങനെയൊന്നാണ് രേവതിയുടെ മകളുമായി ബന്ധപ്പെട്ട വാര്‍ത്ത. വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് കുഞ്ഞ് പിറന്നപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ അത് വലിയ വാര്‍ത്തയായിരുന്നു. നടനും സംവിധായകനും ഛായാഗ്രഹകനുമായ സുരേഷ് ചന്ദ്രമേനോനെയാണ് രേവതി വിവാഹം കഴിച്ചത്. പിന്നീട് ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുവരും വിവാഹബന്ധം നിയമപരമായി പിരിയുകയായിരുന്നു. 
 
ഇപ്പോള്‍ രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്. ഏഴ് വയസുകാരിയായ മഹി. പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താനൊരു അമ്മയായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രേവതി ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തനിക്ക് തോന്നിയതെന്നും രേവതി പറയുന്നു. ഈ കുഞ്ഞ് തന്റെ രക്തമാണെന്നും മറ്റൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments