Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി വേണ്ടെന്ന് വെച്ചു, മോഹൻലാൽ ഏറ്റെടുത്തു! - പക്ഷേ ആ ചിത്രം യാഥാർത്ഥ്യമാകില്ല?!

രഞ്ജിത്തിന് മോഹൻലാലിനേയും വേണ്ട?

Webdunia
വെള്ളി, 11 മെയ് 2018 (10:35 IST)
ലോഹത്തിനു ശേഷം മോഹൻലാലും രഞ്ചിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ബിലത്തിക്കഥ ഓണത്തിന് തീയറ്ററുകളിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ബിലാത്തിക്കഥ ഉപേക്ഷിച്ചുവെന്നും പകരം മറ്റൊരു ചിത്രവുമായി രഞ്ജിത്തും മോഹൻലാലും ഒന്നിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നു. 
 
നേരത്തേ മെയ് പത്തുമുതൽ ജൂൺ ഇരുപത്തഞ്ച് വരേയായിരുന്നു ചിത്രത്തിനായി മോഹൻലാൽ നൽകിയ ഡേറ്റ്. എന്നാൽ, മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് താരം. ബിലാത്തിക്കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയ സേതു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
 
ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേർന്നാണ് ബിലാത്തിക്കഥ നിർമ്മിക്കുന്നത്. അനു സിത്താര, ജ്യുവല്‍ മേരി, കനിഹ എന്നിവർ നായികമാരായി എത്തുന്ന സിനിമയിൽ മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താരങ്ങളെ മാറ്റുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
  
നേരത്തേ ‘ബിലാത്തിക്കഥ’യിൽ മമ്മൂട്ടിയെ ആയിരുന്നു രഞ്ജിത് കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, ഡേറ്റിന്റെ പ്രശ്നം മൂലം മമ്മൂട്ടി ചിത്രം വേണ്ടെന്ന് വെയ്ക്കുകയും മോഹൻലാലിനെ ആ സ്ഥാനത്തേക്ക് രഞ്ജിത് ക്ഷണിക്കുകയും ആയിരുന്നു. പക്ഷേ, ബിലാത്തിക്കഥ ഡേറ്റിന്റെ പ്രശ്നം മൂലം ചിത്രം ഇനി സാധ്യമാകില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments