Webdunia - Bharat's app for daily news and videos

Install App

'മോഹൻലാൽ മീശ പിരിച്ചാൽ സിനിമ സൂപ്പർഹിറ്റ്, പേരുദോഷം മുഴുവൻ രഞ്ജിത്തിനും'

'മോഹൻലാൽ മീശ പിരിച്ചാൽ സിനിമ സൂപ്പർഹിറ്റ്, പേരുദോഷം മുഴുവൻ രഞ്ജിത്തിനും'

Webdunia
ശനി, 3 നവം‌ബര്‍ 2018 (16:39 IST)
ദേവാസുരം, ആറാം തമ്പുരാൻ, രാവണപ്രഭു, ഉസ്താദ്, സ്പരിറ്റ് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ. ഈ ചിത്രങ്ങളെല്ലാം പറയുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് മോഹൻലാൽ - രഞ്ജിത് കൂട്ടുകെട്ട് തന്നെയായിരിക്കും. നാടൻ വേഷത്തിൽ മുണ്ട് ധരിച്ച്  മീശയും പിരിച്ച് അഡാറ് ഡയലോഗുമായി എത്തുന്ന ലാലേട്ടൻ രഞ്ജിത്ത് ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണ്.
 
താരത്തിന്റെ മീശ പിരിക്കൽ ഹിറ്റാണെങ്കിലും ഇതിൽ ഏറ്റവും കൂടുതൽ പഴിക്കേട്ടയാൾ സംവിധായകൻ രഞ്ജിത് ആകും എന്നതിൽ യാതൊരു സംശയവും വേണ്ട. സാമൂഹമാധ്യമങ്ങളിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ.
 
ലാലേട്ടൻ മീശ പിരിച്ചാൽ ആ സിനിമ സൂപ്പർ ഹിറ്റാകുമെന്നെ് വിശ്വസിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അങ്ങനെ വിശ്വസിക്കാൻ കാരണവുമുണ്ടായിരുന്നു. രാജാവിന്റെ മകൻ മുതൽ പിന്നീടുള്ള എല്ലാ ചിത്രങ്ങളും പരിശേധിച്ചാലും ഇത് വ്യക്തമാകും. ലാലേട്ടൻ മീശ പിരിച്ചാൽ ആ സിനിമ 100 ദിവസം തിയേറ്ററുകളിൽ ഒടിയിരിക്കും.
 
മലയാള സിനിമയിൽ ആദ്യ കാലഘട്ടത്തിൽ മീശ പിരിച്ചിരുന്നത് വില്ലന്മാരും ഹാസ്യ താരങ്ങളുമായിരുന്നു. എന്നാൽ ഇത് രാജാവിന്റെ മകനിൽ എത്തിയപ്പോൾ വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തിന് മീശയുടെ അൽപം ഒന്ന് പിരിച്ചു വച്ചാൽ ഭംഗിയുണ്ടാകുമെന്ന് തോന്നി കാണുമായിരിക്കും. ദേവസുരം എന്ന ചിത്രത്തിൽ അത് നന്നായി എന്നു മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് 'മോഹൻലാലിനെ മീശ പിരിപ്പിച്ചു' എന്നൊക്കെ പറയുകയായിരുന്നു. മോഹൻലാലിനെ പിന്നീടും മീശ പിരിപ്പിച്ച് ചെയ്ത ചിത്രമായിരുന്നു നരസിംഹമെന്നും രഞ്ജിത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments