Webdunia - Bharat's app for daily news and videos

Install App

ഏത് തരം ഭാഷയും പെട്ടന്ന് പിടിക്കുന്ന ആളാണ് മമ്മൂക്ക, ആ ചലഞ്ചും ഏറ്റെടുത്തു: രഞ്ജിത്

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2019 (13:52 IST)
2010 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ടിലെ സിനിമയായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ചിത്രത്തെ കുറിച്ച് ആദ്യമൊക്കെ മമ്മൂട്ടിക്ക് നല്ല കണ്‍ഫ്യൂഷനായിരുന്നുവെന്ന് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
 
‘ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കയ്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇതില്‍ വല്ല കാര്യവുമുണ്ടോ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം‍. ഇതേക്കുറിച്ചുള്ള തന്റെ ആശങ്ക മമ്മൂക്ക വേണുവിനോട് പറയുകയും ചെയ്തു. വേണു അത് എന്നോട് പറഞ്ഞു. സിനിമ വരുമ്പോള്‍ അത് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോള്‍ വേണുവിനെ വിളിച്ച് മമ്മൂക്ക പറഞ്ഞു മുമ്പ് പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണ്, ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന്.‘
 
‘തിരക്കഥ എഴുതുമ്പോള്‍ സംഭാഷണം എഴുതിയിരുന്നില്ല. സെറ്റില്‍ വെച്ച് എഴുതി ചേര്‍ക്കുകയായിരുന്നു. മമ്മൂക്കയ്ക്ക് ആദ്യം തൃശ്ശൂര്‍ ഭാഷ പ്രശ്നമായിരുന്നു. അദ്ദേഹത്തിന് പരിചയമില്ലാത്ത ഭാഷയാണല്ലോ?. തൃശ്ശൂര്‍ ഭാഷ ഈസിയായി കൈകാര്യം ചെയ്യുന്നവരെയാണ് ബാക്കി പ്രധാന കഥാപാത്രങ്ങളായി ഞാന്‍ കാസ്റ്റ് ചെയ്തത്. മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഏതുതരം ഭാഷയും പിടിക്കുന്ന ഒരാളാണ് അദ്ദേഹം. വിചാരിച്ച പോലെ തന്നെ സംഭവിച്ചു.‘
 
മെല്ലെ മെല്ലെ തുടങ്ങി ഓടിക്കയറി നൂറ് ദിവസം പ്രദര്‍ശിപ്പിച്ചു. അങ്ങിനെ തന്നെയാണ് ഞങ്ങളും പ്രതീക്ഷിച്ചത്. രഞ്ജിത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments