Webdunia - Bharat's app for daily news and videos

Install App

നടന്റെ വ്യക്തി ജീവിതം സിനിമയെ ബാധിക്കുമോ ?; തുറന്നടിച്ച് രഞ്ജിത്!

നടന്റെ വ്യക്തി ജീവിതം സിനിമയെ ബാധിക്കുമോ ?; തുറന്നടിച്ച് രഞ്ജിത്!

Webdunia
ഞായര്‍, 28 ഒക്‌ടോബര്‍ 2018 (14:55 IST)
നടന്റെ വ്യക്തി ജീവിതം സിനിമയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ രഞ്ജിത്. നടന്റെ പ്രകടനം കാണാനിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതം എനിക്ക് മുന്നില്‍ ഒരു വിഷയമായി വരുന്നില്ല. രണ്ടും രണ്ട് കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു നടന്റെ സിനിമ കാണുമ്പോള്‍ അദ്ദേഹം എത്തരത്തിലുള്ള ആളാണെന്ന് നോക്കാറില്ല. എന്നാല്‍ വെള്ളിത്തിരയ്‌ക്ക് പുറത്തുള്ള സിനിമാക്കാരുടെ ജീവിതം നിയമ വ്യവസ്ഥയ്‌ക്കുള്ളില്‍ നില്‍ക്കുന്നതാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെയും ബോലിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍ എന്നിവരുടെയും സിനിമകള്‍ കാണുമ്പോള്‍ അവര്‍ക്കെതിരെയുണ്ടായിരുന്ന കേസുകളോ വിവാദങ്ങളോ താന്‍ ഓര്‍ക്കാറില്ല. ആ നടന്റെ അഭിനയം മാത്രമാണ് അപ്പോള്‍ മുന്നില്‍ കാണുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

താരങ്ങളുടെ വ്യക്തിജീവിതവും അവരുടെ സംഘടനാ നിലപാടുകളും പ്രേക്ഷകരെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു രഞ്ജിത്.

ദിലീപ് വിഷയത്തില്‍ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും വനിതാ കൂട്ടായ്‌മയായ ഡബ്യുസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് രഞ്ജിതിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

അടുത്ത ലേഖനം
Show comments