Sai Pallavi: ഇത് സായ് പല്ലവി തന്നെയോ? വിശ്വസിക്കാനാകാതെ ആരാധകർ; സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങൾ വൈറൽ
സ്‌ക്രീനിൽ ന്യൂഡിറ്റി എക്സ്പോസ് ചെയ്യില്ല തുടങ്ങിയ നിബന്ധനകൾ നടിക്കുണ്ട്
സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. ഡ്രസ്സിങിലോ സ്റ്റൈലിലോ ഒന്നും ഒരു സ്റ്റാർഡം കൊണ്ടു വരാത്ത നടിയാണ്. താൻ മേക്കപ് ഉപയോഗിക്കില്ല എന്ന് സായി പല്ലവി വ്യക്തമാക്കിയിട്ടുള്ളതാണ്. പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ സാരി അല്ലെങ്കിൽ, കുർത്തിയാണ് മിക്കപ്പോഴും സായി പല്ലവി ധരിക്കാറുള്ളത്.
കൂടുതൽ ഇന്റിമേറ്റായ രംഗങ്ങൾ അഭിനയിക്കില്ല, കുടുംബത്തിനൊപ്പം ഇരുന്ന് കാണാൻ സാധിക്കുന്ന രംഗങ്ങൾ മാത്രമേ ചെയ്യൂ, മേക്കപ് ഉപയോഗിക്കില്ല, കംഫർട്ട് അല്ലാത്ത വസ്ത്രം ധരിക്കില്ല, സ്‌ക്രീനിൽ ന്യൂഡിറ്റി എക്സ്പോസ് ചെയ്യില്ല തുടങ്ങിയ നിബന്ധനകൾ നടിക്കുണ്ട്. ഇതുകൊണ്ട് തന്നെ ആരാധകരും കൂടുതലാണ്.
എന്നാൽ ഇപ്പോൾ സായി പല്ലവിയുടെ ഏതാനും ചിത്രങ്ങൾ വിവാദമാവുന്നു. സഹോദര പൂജ കണ്ണൻ തൻരെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏതാനും വെക്കേഷൻ ചിത്രങ്ങൾക്ക് നേരെയാണ് വിമർശനം. സ്വിം സ്യൂട്ട് ആണ് സായ് പല്ലവിയുടെ വേഷം. ബീച്ച് ഹൈ എന്ന് പറഞ്ഞ് പൂജ കണ്ണൻ പങ്കുവച്ച ചിത്രങ്ങൾ സ്വിം സ്വൂട്ടും, സ്ലീവ് ലെസ്സ് ഡ്രസ്സും ധരിച്ച് സായി പല്ലവി ഫോട്ടോ എടുത്തതായി കാണാം.
ഫിദ എന്ന തെലുങ്ക് ചിത്രത്തിൽ സ്ലീവ് ലെസ്സ് ഡ്രസ്സ് ധരിക്കാൻ പറഞ്ഞിട്ട് പോലും സമ്മതിക്കാതിരുന്ന നടിയാണ് സായി പല്ലവി. സംവിധായകൻ കഥാപാത്രത്തിന് അത് അത്യാവശ്യമാണ് എന്ന് പറഞ്ഞ് കൺവിൻസ് ചെയ്ത് അഭിനയിപ്പിക്കാൻ ഒരുപാട് പ്രയാസപ്പെട്ടതായും തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സായി പല്ലവി ഇപ്പോൾ എന്തുകൊണ്ട് സ്വിം സ്യൂട്ട് ധരിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനെതിരെയാണ് വിമർശനം. ബീച്ചിൽ പിന്നെ സാരി ധരിച്ച് ഇറങ്ങാൻ സാധിക്കുമോ എന്ന് ആരാധകരും ചോദിയ്ക്കുന്നു.