Webdunia - Bharat's app for daily news and videos

Install App

പുതുവർഷം ആര് നേടും, സ്‌റ്റൈൽ മന്നനോ തലയോ?- ആകാംക്ഷയോടെ ആരാധകർ

പുതുവർഷം ആര് നേടും, സ്‌റ്റൈൽ മന്നനോ തലയോ?- ആകാംക്ഷയോടെ ആരാധകർ

Webdunia
വ്യാഴം, 10 ജനുവരി 2019 (10:08 IST)
സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്ട' റിലീസ് ചെയ്‌തു. സ്‌റ്റൈൽ മന്നന്റെ പുതുവർഷ എൻട്രി ആഘോഷമാക്കുകയാണ് ആരാധകർ. അജിത് ചിത്രമായ 'വിശ്വാസ'മാണ് പേട്ടയ്‌ക്കൊപ്പം തിയേറ്ററുകളിൽ ഏറ്റുമുട്ടുന്നത്. ഈ ഏറ്റുമുട്ടലിൽ ആര് വിജയിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.
 
പേട്ടയിലൂടെ രജനിയുടെ ശക്തമായ വരവാണെന്നാണ് ആരാധകരുടെ പൊതുവേ ഉള്ള വിലയിരുത്തൽ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കാലനിധി മാരനാണ് നിര്‍മ്മിച്ചത്. വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, ത്രിഷ, സിമ്രാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്. 
 
അതുപോലെ തന്നെ വീരം, വേതാളം, വിവേകം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവയും അജിതും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മുമ്പ് ഇറങ്ങിയ മൂന്ന് ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിശ്വാസം പക്കാ ഫാമിലി മൂവി ആണെന്നാണ് പൊതുവേ ഉള്ള പ്രേക്ഷക വിലയിരുത്തൽ.
 
പേട്ടയിൽ രജനിയും വിശ്വാസത്തിൽ അജിതും തിളങ്ങിനിൽക്കുന്നു. എന്നാൽ ഈ വർഷത്തിന്റെ ആദ്യം തന്നെ ആര് നേടും എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. രണ്ട് സിനിമകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തിയേറ്ററുകളിൽ നടത്തുന്നത്. ഇരു സിനിമകളേയും വിലയിരുത്തി ഇതിനോടകം തന്നെ നിരവധി സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments