Webdunia - Bharat's app for daily news and videos

Install App

1500 കോടി ബജറ്റില്‍ രാജമൗലിയുടെ അടുത്ത പടം,അഡ്വഞ്ചര്‍ സിനിമയില്‍ മഹേഷ് ബാബു നായകന്‍, നടന്റെ പ്രതിഫലവും കോടികള്‍ !

കെ ആര്‍ അനൂപ്
വെള്ളി, 5 ജനുവരി 2024 (10:40 IST)
Rajamouli
മഹേഷ് ബാബുവിന്റെ വമ്പന്‍ റിലീസ് ഗുണ്ടൂര്‍ കാരത്തിന്റെ ആവേശത്തിലാണ് ആരാധകര്‍.ത്രിവിക്രം ശ്രീനിവാസാണ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടിക്കറ്റുകള്‍ എല്ലാം വേഗത്തില്‍ വിറ്റഴിഞ്ഞു എന്നാണ് റിലീസിനു മുമ്പേ കേള്‍ക്കുന്ന വിവരം.മഹേഷ് ബാബുവിന്റെ അടുത്ത സിനിമ എസ്എസ് രാജമൗലിക്ക് ഒപ്പമാണ്. 
 
ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കാനാണ് രാജമൗലി ആഗ്രഹിക്കുന്നത്.വിഎഫ്എക്സിനടക്കം വലിയ പ്രാധാന്യം നല്‍കുന്ന ചിത്രം ഒരുങ്ങുന്നത് 1500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ 500 കോടി ബഡ്ജറ്റില്‍ ഒരു സിനിമ ഒരുങ്ങുക എന്ന് പറയുമ്പോള്‍ തന്നെ ആവേശമാണ്. ഇത്രയും വലിയ ബജറ്റുമായി രാജമൗലി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഉയരുന്നു.ആമസോണ്‍ കാടുകളുടെ പശ്ചാത്തലത്തില്‍ പറയുന്ന അഡ്വഞ്ചര്‍ സിനിമയായിരിക്കും വരാനിരിക്കുന്നത് എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.
 
പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുന്നു. ലൊക്കേഷന്‍ ഫണ്ടിലാണ് സംവിധായകനും സംഘവും. ഏപ്രിലിലൂടെ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്. മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വര്‍ധിപ്പിച്ചു. 110 കോടിയാണ് ഈ ചിത്രത്തിനായി വാങ്ങുന്നത്.ഗുണ്ടൂര്‍ കാരത്തിന് 70 കോടിക്കും 80നും ഇടയിലാണ് താരം വാങ്ങിയത്.ആര്‍ആര്‍ആറിന് ലാഭവിഹിതവും പ്രതിഫലവും അടക്കം രാജമൗലിക്ക് 200 കോടിക്ക് അടുത്ത് ലഭിച്ചിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments