Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'മൂന്ന് കോടി ഒന്നിനും ആകില്ലെന്ന് മനസിലായി'- കൂടുതൽ സഹായം നൽകുമെന്ന് രാഘവ ലോറൻസ്

'മൂന്ന് കോടി ഒന്നിനും ആകില്ലെന്ന് മനസിലായി'- കൂടുതൽ സഹായം നൽകുമെന്ന് രാഘവ ലോറൻസ്

അനു മുരളി

, തിങ്കള്‍, 13 ഏപ്രില്‍ 2020 (17:08 IST)
കൊവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് കോടി രൂപയാണ് നടനും സംവിധായകനുമായ രാഘവ ലോറൻസ് നൽകിയത്. എന്നാൽ, മൂന്ന് കോടി ഒന്നിനും മതിയാകില്ലെന്ന തിരിച്ചറിവ് തനിക്ക് ഉണ്ടായെന്നും അതിനാൽ കൂടുതൽ സഹായം ചെയ്യാൻ തയ്യാറാണെന്നും ലോറൻസ് അറിയിച്ചു. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഏപ്രിൽ14നു പുറത്തുവിടുമെന്നാണ് സൂചന.
 
'3 കോടി നൽകിയശേഷം സഹായം ആവശ്യപ്പെട്ട് കൊണ്ട് കൂടുതൽ പേർ കത്തുകൾ അയക്കുകയും ഫോൺ വിളിക്കുകയും ചെയ്തു. വായിച്ചപ്പോൾ ഹൃദയം തകര്‍ന്നു. എന്റെ മൂന്ന് കോടി ഒന്നിനും തികയില്ലെന്ന് മനസിലായി. കൂടുതൽ എന്നെ കൊണ്ട് കഴിയില്ലെന്നാണ് കരുതിയത്, അതുകൊണ്ട് എന്നെ തേടിയെത്തുന്ന വിളികള്‍ക്ക്, ഞാന്‍ തിരക്കിലാണെന്ന് മറുപടി നൽകാനാണ് അസിസ്റ്റന്റ്‌സിനോട് നിര്‍ദേശിച്ചത്. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ വളരെ മോശമാണ് ചെയ്തതെന്ന് തോന്നി. ഒരുപാട് ആലോചിച്ചു. ഈ ലോകത്തിലേക്ക് വന്നപ്പോള്‍ ഒന്നും കൂടെ കൊണ്ടുവന്നില്ലല്ലോ എന്ന് തോന്നി. പോവുമ്പോഴും അങ്ങനെ തന്നെ അല്ലേ. ജനത്തിന് നല്‍കിയാല്‍ അത് ദൈവസന്നിധിയില്‍ എത്തും. അതിനാല്‍ എന്നാല്‍ കഴിയാവുന്നതെല്ലാം പൊതുജനത്തിനും സര്‍ക്കാരിനുമായി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു”, ലേറൻസ് ട്വിറ്ററിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിലേക്ക്, ലൂസിഫറിന്റെ റീമേക്കില്‍ മോഹന്‍ലാലിന് പകരക്കാരന്‍ ചിരഞ്‌ജീവി; പൃഥ്വിയുടെ റോളില്‍ രാംചരണ്‍ ?