Webdunia - Bharat's app for daily news and videos

Install App

സൗത്ത് ഇന്ത്യയിൽ കളക്ഷനിൽ മൂന്നാം സ്ഥാനത്ത് പുലിമുരുകൻ!

ജനതാ ഗാരേജിനെ പിന്തള്ളി പുലിമുരുകൻ!

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (14:21 IST)
മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകൻ പല സിനിമകളുടേയും കളക്ഷൻ തകർത്ത് ഇപ്പോഴും മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും പുലിമുരുകന്‍ നിറഞ്ഞ സദസോടെ പ്രദര്‍ശനം നടത്തുന്നുണ്ട്. 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയും പുലിമുരുകന് സ്വന്തം.
 
തെലുങ്കിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജനത ഗാരേജിന്റെ റെക്കോർഡും തകർത്ത് മുന്നേറുകയാണ് ചിത്രം. തന്റെ റെക്കോർഡ് തന്നെയാണ് മോഹൻലാൽ തകർത്തത്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ് മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും ഒന്നിച്ച ജനതാ ഗാരേജ്. ചിത്രത്തിന്റെ കളക്ഷനാണ് പുലിമുരുകന്‍ തകര്‍ത്തത്. എന്നാല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
 
രജനികാന്തിന്റെ കബാലി, വിജയ് യുടെ തെറി എന്നീ ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയില്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് ചിത്രങ്ങൾ. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് പുലിമുരുകൻ. അങ്ങനെയെങ്കിൽ ബോക്സ് ഓഫീസിൽ മൂന്നും, നാലും സ്ഥാനം മോഹൻലാലിന് സ്വന്തം.
തെലുങ്കില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ജനതാ ഗാരേജ്. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കൊരട്ടാല ശിവയാണ്.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments