Webdunia - Bharat's app for daily news and videos

Install App

ഒരിക്കൽകൂടി പുലിമുരുകൻ, രണ്ടാംഭാഗം ഉടൻ ഉണ്ടാകും

വരുന്നു... പുലിമുരുകന്റെ രണ്ടാംഭാഗം! മുരുകനാകാൻ മോഹൻലാലില്ല?

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (12:26 IST)
മലയാള സിനിമയിൽ പുതിയ ചരിത്രം എഴുതിയ മോഹൻലാൽ ചിത്രം പുലിമുരുകൻ തരംഗമാണ് കേരളത്തിലിപ്പോൾ. അന്യഭാഷാ ചിത്രങ്ങൾ 50 കോടിയും 100 കോടിയും കടക്കുമ്പോൾ കണ്ണുമിഴിച്ച് നിന്ന മലയാളികൾക്ക് ഇത് അഭി‌മാന നിമിഷമാണ്. ആദ്യമായി ഒരു മലയാ‌ള സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്ത‌യാണ് സംവിധായകൻ വൈശാഖ് പുറത്ത് വിട്ടിരിക്കുന്നത്. പുലിമുരുകന്റെ രണ്ടാം‌ഭാഗം ഉണ്ടാകുമത്രെ. ചിത്രത്തിന്റെ വിജയം അറിയിക്കവെയാണ് വൈശാഖ് ഇക്കാര്യം വ്യക്തമാക്കിയത്.
 
എല്ലാക്കാര്യങ്ങളും ഒത്തുവന്നാൽ പുലിമുരുകന്റെ രണ്ടാംഭാഗം ഉണ്ടാകുമെന്ന് വൈശാഖ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമതീരുമാനം ഇതുവരെ ആയിട്ടില്ല. ഇതിനിടെ, പുലിമുരുകന്റെ രണ്ടാംഭാഗത്ത് മുരുകനായി മോഹൻലാലിന് പകരം മറ്റൊരു നടനായിരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ ഇല്ലാതെ എന്ത് പുലിമുരുകൻ, എന്നാണ് ആരാധകർ ചോദിക്കുന്നത്.
 
അതേസമയം, ‘പുലിമുരുകന്‍’ 100 കോടി ക്ലബിലെത്തിയതിന്റെ സന്തോഷം മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. തിയറ്ററിലെത്തി ചിത്രം കണ്ട എല്ലാവര്‍ക്കും നന്ദി അറിയിച്ച മോഹന്‍ലാല്‍ പുലിമുരുകന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എല്ലാറ്റിലുമുപരി സര്‍വ്വേശ്വരനോടും നന്ദി പറയുന്നതായി ഫേസ്‌ബുക്കില്‍ കുറിച്ചു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments