Webdunia - Bharat's app for daily news and videos

Install App

മകളെ നായികയാക്കി ഒരു സിനിമ എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല: പ്രിയദർശൻ

Webdunia
ഞായര്‍, 13 ജനുവരി 2019 (11:41 IST)
മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മികച്ച മലയാളം ചിത്രങ്ങളുടെ ലിസ്‌റ്റ് എടുത്താൽ തന്നെ അതിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്‌പേസ് തന്നെയുണ്ടാകും. എന്നാൽ മക ൾ കല്യാണി പ്രിയദർശൻ സിനിമയിലേക്ക് എത്തിയത് അച്ഛന്റെ ചിത്രത്തിലൂടെ ആയിരുന്നില്ല.
 
ഇപ്പോൾ അതും സാധ്യമാകുകയാണ്. 'മരക്കാർ ഒരു അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലൂടെ കല്യാണി അച്ഛന്റെ ചിത്രത്തിൽ ഭാഗമാകുകയാണ്. 'വിദൂര സ്വപ്നങ്ങളിൽ പോലും മകളെ നായികയാക്കി താൻ സംവിധാനം ചെയ്യുന്നൊരു സിനിമ ല്ലായിരുന്നു' എന്ന് പ്രിയദർശൻ പറയുന്നു.
 
ചിത്രത്തിൽ തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി കല്യാണി യാത്രയായപ്പോൾ അച്ഛനെപ്പറ്റി വികാരഭരിതയായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോൾ അതിനു മറുപടി അറിയിക്കുകയാണ് പ്രിയദർശൻ..
 
‘ഈ ലോകത്തിലെ എല്ലാ അച്ഛന്‍മാരെയും പോലെ ഞാനും എന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്‌നങ്ങളില്‍ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ വിധി അതു യാഥാര്‍ത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവര്‍ക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ,’ പ്രിയദര്‍ശന്‍ മകള്‍ക്കായി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments