Webdunia - Bharat's app for daily news and videos

Install App

മാർച്ച് 9നും പൂമരം എത്തില്ല, ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ടോയെന്ന് ആരാധകർ

'ഇനി ഞാൻ പറ്റിക്കില്ല' - ആരാധകരോട് കാളിദാസ്

Webdunia
ഞായര്‍, 4 മാര്‍ച്ച് 2018 (16:11 IST)
തന്നെ കാത്തിരിക്കുന്ന ആരാധകരോട് അവസാന വാക്കായിട്ടായിരുന്നു കാളിദാസ് ജയറാം പൂമരത്തിന്റെ റിലീസിനെ കുറിച്ച് പറഞ്ഞത്. ദൈവം സഹായിച്ചാല്‍ മാര്‍ച്ച് 9ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു കാളിദാസ് പറഞ്ഞിരുന്നത്. 
 
എന്നാല്‍ സിനിമയുടെ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്. ദൈവം സഹായിച്ചില്ല എന്നുവേണം കരുതാൻ. ഏതായാലും ട്രോളർമാർക്ക് ഓരോ അവസരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കാളിദാസനും അണിയറ പ്രവർത്തകരും. മാർച്ച് 8ന് ചിത്രം റിലീസ് ചെയ്യില്ലെന്നും കുറച്ചുകൂടി മുന്നോട്ട് പോകുമെന്നും കാളിദാസ് ഫേസ്ബുക്കിൽ കുറിച്ചു. 
 
ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. ട്രോളുകള്‍ കാളിദാസ് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മുമ്പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ പുതിയ തിയതി പുറത്ത് വന്നപ്പോഴും ട്രോളന്‍മാര്‍ ട്രോളുമായി ഇറങ്ങിയിരുന്നു.
 
ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ എന്താണ് കാര്യമെന്നും പൂമരത്തിന്റെ റിലീസ് അധികം വൈകില്ലെന്ന കാര്യവും കാളിദാസ് പറഞ്ഞിട്ടുണ്ട്. ഇറങ്ങാത്ത സിനിമയ്ക്ക് റിവ്യൂ എഴുതി ട്രോളന്മാര്‍ പ്രതികരിച്ചിരുന്നു. വീണ്ടും റിലീസ് മാറ്റിയതോടെ ട്രോളന്മാരും സജീവമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments