Webdunia - Bharat's app for daily news and videos

Install App

തെന്നിന്ത്യന്‍ ബോക്സോഫീസ് മമ്മൂട്ടി ഭരിക്കുന്നു, യാത്ര ബ്ലോക്ക്‍ബസ്റ്റര്‍, പേരന്‍‌പ് സൂപ്പര്‍ഹിറ്റ് !

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (17:35 IST)
മമ്മൂട്ടിയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ബോക്സോഫീസില്‍ രാജാവായി വാഴുന്നത്. തെലുങ്കില്‍ യാത്രയും തമിഴില്‍ പേരന്‍‌പും. രണ്ട് ചിത്രങ്ങളും കേരളത്തിലും റിലീസായി. എല്ലാ കേന്ദ്രങ്ങളിലും ഈ രണ്ടു ചിത്രങ്ങള്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്. 
 
തെലങ്കാനയിലും ആന്ധ്രയിലും ‘യാത്ര’ ബ്ലോക്ക്‍ബസ്റ്ററായി മാറിയിരിക്കുകയാണ്. വൈ എസ് രാജശേഖരറെഡ്ഡി എന്ന അതികായനായ കോണ്‍ഗ്രസ് നേതാവിനെ അതിന്‍റെ എല്ലാ പ്രൌഢിയോടെയുമാണ് മമ്മൂട്ടി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡി തന്നെ മമ്മൂട്ടിയുടെ ഈ പകര്‍ന്നാട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
 
അതേസമയം, പേരന്‍‌പ് ആകട്ടെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യന്‍ സിനിമയിലുണ്ടായ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുത്തത്. തമിഴകത്തും കേരളത്തിലും ചിത്രം സൂപ്പര്‍ഹിറ്റാണ്. യാത്ര കേരളത്തില്‍ മെഗാ വിജയത്തിലേക്ക് കുതിക്കുന്നു.
 
ഈ രണ്ട് ചിത്രങ്ങളും കൂടി ഇതുവരെ 50 കോടി കളക്ഷന്‍റെ കണക്കുകള്‍ പറയുമ്പോള്‍ തെന്നിന്ത്യന്‍ ബോക്സോഫീസ് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്‍റെ താരമൂല്യം തിരിച്ചറിയുകയാണ്. മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത നക്ഷത്രം ദക്ഷിണേന്ത്യയുടെയാകെ മെഗാസ്റ്റാറായി മാറുന്നു. അതും കാമ്പും കരുത്തുമുള്ള രണ്ട് ചിത്രങ്ങളിലൂടെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments