Webdunia - Bharat's app for daily news and videos

Install App

അവർ 12 പേരും ഒരേസ്വരത്തിൽ പറഞ്ഞു - ‘മമ്മൂക്ക അസാധ്യം, റാമിന്റെ മാസ്റ്റർപീസ്’ !

പേരൻപ് അസാധ്യമെന്ന് അവർ ഒരേസ്വരത്തിൽ...

എസ് ഹർഷ
വെള്ളി, 25 ജനുവരി 2019 (10:53 IST)
റാം സംവിധാനം ചെയ്ത പേരൻപ് സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി ഒന്നിനു റിലീസ് ആകുന്ന ചിത്രത്തിനു മികച്ച റിവ്യൂസ് ആണ് ലഭിച്ചത്. നിരവധി ചലച്ചിത്രമേളകൾ പ്രദർശിപ്പിച്ച ചിത്രം ഇതിനോടകം ഏറെ പ്രശംസകൾ ലഭിച്ചുകഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രശംസിച്ച് രംഗത്തെത്തിയ സെലിബ്രിറ്റികൾ ആരെല്ലാമാണെന്ന് നോക്കാം. 
 
‘റാം ഇത് നമുക്ക് തന്ന ദാനമാണ്. പൈസയ്ക്ക് വേണ്ടി ചെയ്ത സിനിമയല്ല. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകും. മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. അതൊരു വലിയ ചോയ്സ് തന്നെയായിരുന്നു. സിനിമ മുഴുവൻ മമ്മൂട്ടി സർ ആണ്. സിനിമ കാണുമ്പോള്‍ മമ്മൂക്ക സാറിനെ മാത്രമേ കാണുന്നുള്ളു. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.’ – തമിഴ് സംവിധായകൻ മിഷ്‌കിന്‍ 
 
‘ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ചിത്രമാണ് പേരൻപ്. മികച്ച തിരക്കഥ കൊണ്ടും ഉജ്ജ്വലമായ അഭിനയമുഹൂർത്തങ്ങൾ കൊണ്ടും മനോഹരമായ സിനിമ. നിങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന സിനിമയാകും പേർൻപ്’. - ജർമൻ സംവിധായകൻ റോബേർട്ട് ഷ്വങ്ക്.
 
‘പ്രിയ സംവിധായകന്റെ മാസ്റ്റർപീസ് തന്നെയാകും പേരൻപ്. നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ആഴത്തിൽ ഈ ചിത്രം നിങ്ങളെ സ്പർശിക്കും. തീർച്ചയാകും മാസ്സീവ് ഹിറ്റ് തന്നെയാകും പേരൻപ്.’ - തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ
 
‘2019ലെ ഏറ്റവും മികച്ച ചിത്രമായിരിക്കും പേരൻപ്. പേരൻപ് ഒരു അവിശ്വസനീയ സിനിമയാണ്. എപ്പോഴൊക്കെ ഈ സിനിമ കണ്ടാലും കരഞ്ഞു പോകും. കണ്ണീരോടെയല്ലാതെ പേരൻപ് കണ്ട് അവസാനിപ്പിക്കാൻ ആകില്ല.  - നടൻ കതിർ (പരിയേറും പെരുമാൾ നായകൻ) 
 
‘പേരൻപ് റാമിന്റെ ഒരു അസാധ്യ സിനിമയാണ്. മമ്മൂട്ടി തന്റെ അഭിനയം കൊണ്ട് ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചു.’ - പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീറാം
 
‘റാമിന്റെ മാസ്റ്റർപീസാണ് പേരൻപ്. നമ്മളെ എല്ലാം അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ കഴിയുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് റാം. അദ്ദേഹത്തേയും ഈ ചിത്രത്തേയും വാഴ്ത്തേണ്ടതുണ്ട്. ആത്മാവിൽ തൊട്ടുണർത്തുന്ന ഈ ചിത്രവുമായി നാം പ്രണയത്തിലാകും.’ - തമിഴ് സംവിധായകൻ ആദിക് രവിചന്ദ്രൻ
 
‘അളവറ്റ, ഇനിയെന്ത് എന്ന് നിശ്ചയിക്കാൻ കഴിയാത്ത അപാര സിനിമയാണ് പേരൻപ്. സ്നേഹത്തിന്റെ കഥ പറയുന്ന, പ്രണയം സംസാരിക്കുന്ന സിനിമ.‘ - സംവിധായകൻ വെട്രി മാരൻ
 
‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. മക്കളോടുള്ള സ്നേഹത്തിന്റെ, സഹനത്തിന്റെ ഒരു നോവൽ തന്നെയാണ് റാമിന്റെ പേരൻപ്  ”.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
 
അതോടൊപ്പം, എഴുത്തുകാരൻ ആനന്ദ് നീലകൺ‌ഠൻ, നിരൂപകരായ ഷാജി ചെൻ, ഡാനിയേൽ കസ്മാൻ തുടങ്ങിയവരും പേരൻപ് ഒരു അതുല്യപ്രതുഭാസമാണെന്നാണ് പറയുന്നത്. ഏതായാലും ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 1നു റിലീസ് ആവുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments