Webdunia - Bharat's app for daily news and videos

Install App

രണ്ടാം വരവ് ക്ലിക്കാവുന്നില്ല ! ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് മീര ജാസ്മിന്റെ 'പാലും പഴവും'

23 കാരനായ സുനില്‍ എന്ന ചെറുപ്പക്കാരനും 33 കാരിയായ സുമി എന്ന സ്ത്രീയും അവിചാരിതമായി കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം

രേണുക വേണു
വെള്ളി, 30 ഓഗസ്റ്റ് 2024 (09:51 IST)
Paalum Pazhavum Movie

വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'പാലും പഴവും' ബോക്‌സ്ഓഫീസില്‍ വന്‍ പരാജയം. മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 23 നാണ് തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്തു ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ വെറും 50 ലക്ഷം മാത്രമാണ്. ഓഗസ്റ്റ് 29 വ്യാഴാഴ്ച കേരളത്തില്‍ നിന്ന് രണ്ട് ലക്ഷമാണ് ചിത്രം കളക്ട് ചെയ്തത്. 
 
23 കാരനായ സുനില്‍ എന്ന ചെറുപ്പക്കാരനും 33 കാരിയായ സുമി എന്ന സ്ത്രീയും അവിചാരിതമായി കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാംരഗ്, രചന നാരായണന്‍കുട്ടി, ഷിനു ശ്യാമളന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
 
നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്റെ തിരിച്ചുവരവില്‍ ഒരു സിനിമയും മികച്ച വിജയം കണ്ടിട്ടില്ല. സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് രണ്ടാം വരവില്‍ മീര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ സിനിമ. പിന്നീട് മലയാളത്തില്‍ ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇത് രണ്ടും പരാജയമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments