Webdunia - Bharat's app for daily news and videos

Install App

'വണ്‍'ലെ തന്റെ രൂപം വെളിപ്പെടുത്തി ജോജു ജോര്‍ജ്, മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

കെ ആര്‍ അനൂപ്
ബുധന്‍, 17 മാര്‍ച്ച് 2021 (15:09 IST)
മമ്മൂട്ടിയുടെ വണ്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ഓരോ പുതിയ വിവരങ്ങള്‍ക്കുമായി കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലെ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും നിര്‍മാതാക്കള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ ഇടത്തും വലത്തുമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുരളി ഗോപിയേയും ജോജു ജോര്‍ജിനെയുമാണ് പുറത്തുവന്ന പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. പ്രതിപക്ഷനേതാവായാണ് മുരളി ഗോപി ചിത്രത്തിലെത്തുന്നത്.
 
റിലീസ് ഉടനെ ഉണ്ടാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന വിവരം. സന്തോഷ് വിശ്വനാഥാണ് 'വണ്‍' സംവിധാനം ചെയ്യുന്നത്. ചില യഥാര്‍ത്ഥ ജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഈ സിനിമ.ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മമ്മുകോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments