Webdunia - Bharat's app for daily news and videos

Install App

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് 'മുക്കി' ഒമര്‍ ലുലു

Webdunia
വ്യാഴം, 13 ജനുവരി 2022 (10:27 IST)
നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയത് ഡെലീറ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. പ്രസ്താവന വിവാദമായതോടെയാണ് ഒമര്‍ ലുലു പോസ്റ്റ് മുക്കിയത്. പീഡനത്തെ അതിജീവിച്ച നടിയെ അപമാനിക്കുന്നതിനു തുല്യമായ പോസ്റ്റാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടതെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒമറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും കമന്റ് ബോക്‌സില്‍ പലരും ഉന്നയിച്ചു. ഇതിനു പിന്നാലെയാണ് ഒമര്‍ ലുലു പോസ്റ്റ് ഡെലീറ്റ് ചെയ്തത്. 
 
'എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം' എന്ന പ്രസ്താവനയോടു കൂടിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഒമര്‍ ലുലു പങ്കുവച്ചിരിക്കുന്നത്. പീഡനത്തെ നിസാരവത്കരിക്കുന്ന ഒമര്‍ ലുലുവിന്റെ പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഒമറിന്റെ വാക്കുകള്‍ ഇങ്ങനെ: 'ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് 'സത്യം ജയിക്കട്ടെ.'
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments